ശബരിമല ക്ഷേത്രത്തിൽ 41 ദിവസത്തെ മണ്ഡലകാല തീർത്ഥാടനത്തിന് സമാപനം കുറിച്ച് തങ്കയങ്കി ചാര്‍ത്തിയുള്ള ദീപാരാധനയും മണ്ഡലപൂജയും നടന്നു. ശനിയാഴ്ചയായിരുന്നു തങ്കയങ്കി ചാര്‍ത്തിയുള്ള ദീപാരാധന. ഞായറാഴ്ച തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ തങ്കഅങ്കി ചാർത്തിയുള്ള മണ്ഡലപൂജയും നടന്നു. മേൽശാന്തി എൻ പരമേശ്വരൻ നമ്പൂതിരി സഹകാർമ്മികനായി. കലശാഭിഷേകംവും വിശേഷാൽ കളഷാഭിഷേകവും പൂർത്തിയാക്കിയശേഷം തങ്കഅങ്കി ചാർത്തിയുള്ള ഉച്ചപൂജയും പൂർത്തിയായതോടെയാണ് മണ്ഡല പൂജ സമാപിച്ചത്.
ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ, സെക്രട്ടറി കെ ആർ ജ്യോതിലാൽ, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ അനന്തഗോപൻ, മനോജ് ചരളേൽ, പി എം തങ്കപ്പൻ, ശബരിമല സ്പെഷ്യൽ കമ്മിഷണർ മനോജ്, കോട്ടയം ജില്ലാ കളക്ടർ ഡോ. പി കെ ജയശ്രീ, എഡിജിപി എസ് ശ്രീജിത്ത് തുടങ്ങിയവർ സന്നിഹിതരായിരുന്നു.
ENGLISH SUMMARY:Mandala Pooja concludes; Sabarimala
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.