14 June 2025, Saturday
KSFE Galaxy Chits Banner 2

Related news

June 10, 2025
May 27, 2025
May 25, 2025
May 3, 2025
April 30, 2025
April 19, 2025
April 6, 2025
April 6, 2025
April 3, 2025
March 19, 2025

മണിപ്പൂര്‍ സംഘര്‍ഷം :സ്ഥതിഗതികള്‍ വിലയിരുത്താനായി ആഭ്യന്തര മന്ത്രാലയത്തിന്റെ മൂന്നംഗ സംഘം മണിപ്പൂരില്‍

Janayugom Webdesk
ന്യൂഡല്‍ഹി
January 23, 2024 3:22 pm

മണിപ്പൂരിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നംഗ സംഘം മണിപ്പൂര്‍ സന്ദര്‍ശിച്ചു. ഉപദേഷ്ടാവ് എം കെ മിശ്രയുടെ നേതൃത്വത്തിലുള്ള ആഭ്യന്തര മന്ത്രാലയ പാനല്‍ ഇന്നലെയാണ് മണിപ്പൂരില്‍ എത്തിയത്. എം കെ മിശ്ര, മന്ദീപ് സിങ്, കുംബ്ലെ എന്നിവരാണ് മൂന്നംഗ സംഘത്തിലുള്ളത്.

മണിപ്പൂരിലെ കുക്കി വിഭാഗവുമായി സംഘം കൂടിക്കാഴ്ച നടത്തി. മെയ്തേയ് സാമൂഹിക‑സാംസ്കാരിക സംഘടനയായ അറംബായ് തങ്കോളുമായി പ്രതിനിധി സംഘം പിന്നീട് കൂടിക്കാഴ്ച നടത്തുമെന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞ ദിവസം മണിപ്പൂരിൽ നടന്ന ഏറ്റമുട്ടലിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ വർഷം മെയിൽ ആരംഭിച്ച വംശീയ കലാപത്തിൽ 180 ലധികം ആളുകളാണ് ഇതുവരെ കൊല്ലപ്പെട്ടത്.

Eng­lish Summary:
Manipur con­flict: A three-mem­ber team of the Min­istry of Home Affairs in Manipur to assess the situation

You may also like this video:

Kerala State - Students Savings Scheme

TOP NEWS

June 14, 2025
June 13, 2025
June 13, 2025
June 13, 2025
June 13, 2025
June 13, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.