29 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 28, 2024
December 3, 2024
December 3, 2024
November 30, 2024
November 23, 2024
November 21, 2024
November 18, 2024
November 18, 2024
November 18, 2024
November 17, 2024

മണിപ്പൂൂരില്‍ ഭീകരാക്രമണം; അസം റൈഫിള്‍സ് കമാന്‍ഡന്റും കുടുംബവും കൊല്ലപ്പെട്ടു

Janayugom Webdesk
ന്യൂഡല്‍ഹി
November 13, 2021 7:51 pm

മണിപ്പൂരില്‍ അസം റൈഫിള്‍സ് വാഹനവ്യൂഹത്തിനുനേരെയുണ്ടായ ഭീകരാക്രമണത്തില്‍ ഏഴ് മരണം. കമാന്‍ഡന്റും കുടുംബാംഗങ്ങളും നാല് സൈനികരും മരിച്ചവരില്‍ ഉള്‍പ്പെടുന്നു.

ചുരാചാന്ദ്പുര്‍ ജില്ലയിലെ ശേഖന്‍ ഗ്രാമത്തില്‍ വച്ചാണ് ഇന്നലെ രാവിലെ പത്തുമണിയോടെ സൈനിക വാഹനവ്യൂഹത്തിന് നേരെ പതിയിരുന്നുള്ള അക്രമണമുണ്ടായത്. കമാന്‍ഡിങ് ഓഫീസര്‍ കേണല്‍ വിപ്ലവ് ത്രിപാഠിയും ഭാര്യയും, മകനും സംഭവസ്ഥലത്തുവച്ചുതന്നെ കൊല്ലപ്പെട്ടു. പരിക്കേറ്റ നാല് സൈനികര്‍ ആശുപത്രിയില്‍വച്ച് മരണത്തിന് കീഴടങ്ങി.

ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ഒരു സംഘടനകളും ഏറ്റെടുത്തില്ല. മണിപ്പുർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പീപ്പിൾസ് ലിബറേഷൻ ആർമി(പിഎല്‍എ)യാണ് ആക്രമണത്തിന് പിന്നിലെന്ന് സംശയിക്കുന്നു. മുഖ്യമന്ത്രി എന്‍ ബീരന്‍ ആക്രമണത്തെ ശക്തമായി അപലപിച്ചു. ഭീകരര്‍ക്കെതിരായ ഓപ്പറേഷന്‍ ആരംഭിച്ചതായും അദ്ദേഹം അറിയിച്ചു.

ആറ് വര്‍ഷങ്ങള്‍ക്കിടെ മണിപ്പൂരില്‍ നടക്കുന്ന ഏറ്റവും രക്തരൂക്ഷിതമായ ആക്രമണമാണിത്. 2015 ല്‍ ഉണ്ടായ ആക്രമണത്തില്‍ 20 സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. തുടര്‍ന്ന് ഇന്ത്യന്‍ സൈന്യം മ്യാന്‍മര്‍ അതിര്‍ത്തികടന്ന് തീവ്രവാദി ക്യാമ്പുകളില്‍ മിന്നലാക്രമണം നടത്തിയിരുന്നു. 

Eng­lish Sum­ma­ry : manipur ter­ror­ist attack

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.