ഛത്തീസ്ഗഡിലെ ബിജാപൂര്‍ ജില്ലയില്‍ സുരക്ഷാ സേന മാവോയിസ്റ്റ് ബാനര്‍ നീക്കം ചെയ്യുന്നതിനിടെ ബോംബ് പൊട്ടി ഒരു പൊലീസുകാരന് പരിക്ക്. ഐഇഡി ആണ് പൊട്ടിത്തെറിച്ചത്. അവപ്പള്ളി ഇല്‍മിദി ഗ്രാമങ്ങള്‍ക്കിടയിലാണ് സ്ഫോടനം ഉണ്ടായത്.
കഴിഞ്ഞ മാസം ജില്ലയില്‍ നക്സലുകളുമായുള്ള വെടിവയ്പില്‍ സിആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെടുകയും ഒരു കോണ്‍സ്റ്റബിളിന് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം സമാന സംഭവത്തെ തുടര്‍ന്ന് 22 സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെടുകയും 31 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
നക്‌സല്‍ കമാന്‍ഡറായ ഹിദ്മയുടെ നേതൃത്വത്തിലാണ് സുരക്ഷാസേനക്കെതിരെ ആക്രമണങ്ങള്‍ തുടരുന്നത്. ഹിദ്മയുടെ നേതൃത്വത്തില്‍ പീപ്പിള്‍സ് ലിബറേഷന്‍ ഗറില്ല ആര്‍മിയുടെ സാന്നിധ്യമുണ്ടെന്ന് രഹസ്വാന്വേഷണ ഏജന്‍സികള്‍ വിവരം നല്‍കിയതിനെ തുടര്‍ന്നാണ് സുരക്ഷ സേന ഓപറേഷന്‍ ആരംഭിച്ചത്. ഇതിനിടെയാണ് ബോംബ് പൊട്ടി പൊലീസുകാരന് പരിക്കേറ്റത്.
English Summary:Maoist banner removed; Bomb blast injures policeman
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.