23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 20, 2024
December 16, 2024
December 15, 2024
December 11, 2024
December 4, 2024
November 28, 2024
November 22, 2024
November 17, 2024
November 15, 2024
November 10, 2024

‘മറാഠ റാബ്രി ദേവി’ പരാമർശം; ബിജെപി നേതാവിനെതിരെ കേസ്

Janayugom Webdesk
മുംബൈ
January 8, 2022 11:40 am

മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ ഭാര്യ രശ്മിയുടെ ചിത്രത്തിനു താഴെ ‘മറാഠ റാബ്രി ദേവി’ എന്നെഴുതി ട്വീറ്റ് ചെയ്ത ബിജെപി നേതാവിനെതിരെ പൊലീസ് കേസെടുത്തു. മഹാരാഷ്ട്ര ബിജെപി സോഷ്യൽ മീഡിയ കോ ഓർഡിനേറ്റർ ജിതൻ ഗജാരിയയ്ക്ക് എതിരെയാണ് കേസ്. ഗജാരിയയെ അറസ്റ്റ് ചെയ്യാൻ പുണെ പൊലീസ് മുംബൈയിൽ എത്തിയെങ്കിലും കണ്ടെത്താനായില്ല

.രശ്മി താക്കറെയ്ക്കു പുറമേ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, എൻസിപി നേതാക്കളായ ശരദ്​പവാർ, അജിത് പവാർ എന്നിവരുടെയും ചിത്രങ്ങൾ ഉപയോഗിച്ച് മോശംപരാമർശങ്ങൾ എഴുതിയെന്നാണ് കേസ്. ശിവസേന പ്രവർത്തകൻ നൽകിയ പരാതിയിൽ കഴിഞ്ഞ ദിവസം മുംബൈ പൊലീസ് ഗജാരിയയെ ചോദ്യം ചെയ്തിരുന്നു.

ബിഹാറിൽ ലാലു പ്രസാദ് യാദവ് തനിക്കു പകരം ഭാര്യ റാബറി ദേവിയെ മുഖ്യമന്ത്രിയാക്കിയതുപോലെ ഉദ്ധവും നീക്കം നടത്തുന്നു എന്നാണ് സൂചിപ്പിച്ചത്. ഉദ്ധവ് അസുഖബാധിതനാണെന്ന അഭ്യൂഹങ്ങളുടെപശ്ചാത്തലത്തിലാണ് ട്വീറ്റ്.

Eng­lish sum­ma­ry: Maratha Rab­bari Devi’s ref­er­ence; Case against BJP leader

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.