24 April 2024, Wednesday

Related news

April 2, 2024
April 1, 2024
February 28, 2024
January 18, 2024
January 9, 2024
November 20, 2023
September 15, 2023
September 14, 2023
September 4, 2023
August 1, 2023

കടല്‍ക്കൊ ല കേസ്: ബോട്ട് ഉടമ നഷ്ടപരിഹാരം നല്‍കണം

Janayugom Webdesk
ന്യൂഡല്‍ഹി
November 25, 2022 10:46 pm

ഇറ്റാലിയന്‍ നാവികരുടെ വെടിയേറ്റ സെന്റ് ആന്റണീസ് ബോട്ടിലുണ്ടായിരുന്ന എല്ലാ മത്സ്യ തൊഴിലാളികള്‍ക്കും ബോട്ടുടമ അഞ്ച് ലക്ഷം രൂപാ വീതം നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീം കോടതി. ബോട്ട് ഉടമയ്ക്ക് ലഭിച്ച തുകയില്‍ നിന്നാണ് ഇത് വിതരണം ചെയ്യേണ്ടതെന്നും ജസ്റ്റിസ് എം ആര്‍ ഷാ, എം എം സുന്ദരേഷ് എന്നിവരുള്‍പ്പെട്ട ബെഞ്ച് ഉത്തരവിട്ടു.

സെന്റ് ആന്റണീസ് ബോട്ടുടമ ഫ്രഡിക്ക് നഷ്ടപരിഹാരമായി ലഭിച്ച രണ്ടു കോടിയില്‍ നിന്ന്, ബോട്ടിലെ തൊഴിലാളികളായ ഒമ്പത് പേര്‍ക്ക് അഞ്ച് ലക്ഷം രൂപാ വീതമാണ് നല്‍കേണ്ടത്. ബോട്ടിലുണ്ടായിരുന്ന പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്കും തുകയ്ക്ക് അര്‍ഹതയുണ്ടെന്നും കോടതി വ്യക്തമാക്കി.

ഇറ്റാലിയന്‍ നാവികരുടെ വെടിവയ്പ്പില്‍ കൊല്ലപ്പെട്ട ജലസ്റ്റിന്‍, അജേഷ് പിങ്കി എന്നിവരുടെ കുടുംബങ്ങള്‍ക്ക് നാലു കോടി വീതമാണ് നഷ്ടപരിഹാരം ലഭിച്ചത്. വെടിവയ്പിന് ഇരയായ സെന്റ് ആന്റണീസ് ബോട്ട് ഉടമ ഫ്രഡിക്ക് രണ്ടുകോടി രൂപയും. രാജ്യാന്തര ട്രിബ്യൂണല്‍ ഉത്തരവു പ്രകാരമായിരുന്നു നഷ്ടപരിഹാരം. ബോട്ടുടമയായ ഫ്രഡിക്ക് ലഭിച്ച രണ്ടുകോടി രൂപയില്‍ തങ്ങള്‍ക്കുകൂടി അവകാശമുണ്ടെന്ന് ചൂണ്ടിക്കാട്ടി ബോട്ടിലെ മത്സ്യ തൊഴിലാളികള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചത്. 

Eng­lish Summary:Marine homi­cide case: Boat own­er to pay compensation
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.