25 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

December 21, 2024
December 19, 2024
December 14, 2024
December 8, 2024
December 7, 2024
November 23, 2024
November 22, 2024
November 15, 2024
November 12, 2024
November 11, 2024

വൈവാഹിക ബലാത്സംഗം; നിലപാട് വ്യക്തമാക്കുന്നതിൽ കേന്ദ്രം പരാജയം: ബിനോയ് വിശ്വം

Janayugom Webdesk
ന്യൂഡല്‍ഹി
February 2, 2022 8:56 pm

വൈവാഹിക ബലാത്സംഗം സംബന്ധിച്ച വിഷയത്തിൽ നിലപാട് വ്യക്തമാക്കുന്നതിൽ കേന്ദ്ര സർക്കാർ പരാജയപ്പെട്ടതിന്റെ തെളിവാണ് വനിതാ-ശിശു വികസന മന്ത്രി രാജ്യസഭയിൽ നടത്തിയ അഭിപ്രായപ്രകടനമെന്ന് സിപിഐ പാര്‍ലമെന്ററി ഗ്രൂപ്പ് നേതാവ് ബിനോയ് വിശ്വം കുറ്റപ്പെടുത്തി. “ഈ രാജ്യത്തെ എല്ലാ വിവാഹങ്ങളെയും അക്രമാസക്തമായ വിവാഹമായും എല്ലാ പുരുഷൻമാരെയും ബലാത്സംഗകരായും മുദ്ര കുത്തുന്നതും അഭികാമ്യമല്ല” എന്നതായിരുന്നു തന്റെ ചോദ്യത്തിനുള്ള മന്ത്രിയുടെ പ്രസ്താവന. ചോദ്യത്തിന്റെ ഒരു ഘട്ടത്തിലും ഇത്തരമൊരു പരാമര്‍ശം നടത്താത്ത സാഹചര്യത്തിൽ ഗുരുതരമായ ഒരു വിഷയത്തിൽ മന്ത്രിയുടെ വളച്ചൊടിച്ച പ്രതികരണം രാജ്യത്തെയും ജനങ്ങളെയും തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ്. 

ഇത്തരം പ്രസ്താവനകൾ വൈവാഹിക ബലാത്സംഗം, ഗാർഹിക പീഡനം തുടങ്ങിയ പ്രശ്നങ്ങളെ നിസാരവത്കരിക്കുക മാത്രമല്ല, ഈ കുറ്റകൃത്യത്തിന് വിധേയരായ സ്ത്രീകളെ അപമാനിക്കുന്നതു കൂടിയാണ്. വൈവാഹിക ബലാത്സംഗം ഒരു യാഥാർഥ്യമാണെന്ന് അംഗീകരിക്കുന്നതിലും ക്രിയാത്മകമായ ചർച്ചകളിൽ ഏർപ്പെടുന്നതിലും സർക്കാർ അങ്ങേയറ്റം പരാജയപ്പെട്ടുവെന്നതിന്റെ സൂചനയാണ് മന്ത്രിയുടെ പ്രതികരണം. പ്രശ്നത്തിന്റെ ഗൗരവം ബോധ്യപെടുന്നതിന് വേണ്ടി സംസ്ഥാനങ്ങളിൽ നിന്നുള്ള വിവര ശേഖരണം നടത്തി പാർലമെന്റിന് മുന്നിൽ അവതരിപ്പിക്കണമെന്ന് ബിനോയ് വിശ്വം മന്ത്രിയോട് ആവശ്യപ്പെട്ടു. 

ENGLISH SUMMARY; Mar­i­tal rape; Cen­ter fails to artic­u­late stance: Binoy Vishwam
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.