ട്രെയിനിൽ ഇനി മാസ്ക് നിർബന്ധമില്ല. മാസ്ക് ധരിക്കാത്തതിന് 500രൂപ പിഴ ഈടാക്കിയിരുന്നത് റയിൽവേ നിർത്തലാക്കി. വ്യക്തികൾക്കു സ്വന്തം ഇഷ്ടപ്രകാരം മാസ്ക് ധരിക്കാമെന്ന് അധികൃതർ പറഞ്ഞു.
അതേസമയം, ഡല്‍ഹിയിൽ കോവിഡ് കണക്കുകൾ വീണ്ടും വർധിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ തിരികെ കൊണ്ടുവരാനാണ് നീക്കം. അടുത്തയാഴ്ച ചേരുന്ന ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി യോഗത്തിൽ തീരുമാനം ഉണ്ടായേക്കും. കോവിഡ് കണക്കുകൾ വർധിക്കുനതിനാൽ സ്കൂളുകളിൽ ജാഗ്രത വേണമെന്ന് ഡല്‍ഹി സർക്കാർ നിർദേശം നൽകി.
English summary;Masks are no longer mandatory on the train
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.