23 December 2024, Monday
KSFE Galaxy Chits Banner 2

Related news

May 24, 2024
March 26, 2023
November 16, 2022
August 6, 2022
June 8, 2022
May 28, 2022
May 3, 2022
April 27, 2022
April 24, 2022
April 15, 2022

ഞായറാഴ്ച മുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് മാസ്‌ക് നിര്‍ബന്ധമല്ല

Janayugom Webdesk
ദോഹ
April 1, 2022 10:01 am

സ്‌കൂളുകളില്‍ മാസ്‌ക് അണിയുന്നതില്‍ ഇളവ് പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രാലയം. ഞായറാഴ്ച മുതല്‍ ഖത്തറില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മാസ്‌ക് നിര്‍ബന്ധമല്ല. രാജ്യത്തെ കോവിഡ് സാഹചര്യങ്ങള്‍ വിലയിരുത്തിയ ശേഷം പൊതുജനാരോഗ്യ മന്ത്രാലയവുമായി സഹകരിച്ചാണ് പുതിയ തീരുമാനം. ആവശ്യമുള്ളവര്‍ക്ക് മാസ്‌ക് ധരിച്ച് ക്ലാസുകളിലെത്താവുന്നതാണ്.

വാക്‌സിനെടുക്കാത്ത വിദ്യാര്‍ത്ഥികളും കോവിഡ് ബാധിച്ച് രോഗമുക്തി നേടി പ്രതിരോധശേഷി ആര്‍ജിക്കാത്ത വിദ്യാര്‍ത്ഥികളും ആഴ്ചയിലൊരിക്കല്‍ വീട്ടില്‍ റാപ്പിഡ് ആന്റിജന്‍ പരിശോധന നടത്തണമെന്നും മന്ത്രാലയം വ്യക്തമാക്കി. എല്ലാ വിദ്യാര്‍ത്ഥികളുടെയും സുരക്ഷ കണക്കിലെടുത്ത് മറ്റു മുന്‍കരുതലുകളെല്ലാം പാലിക്കുന്നത് തുടരണമെന്നും മന്ത്രാലയം നിര്‍ദേശിച്ചു.

Eng­lish sum­ma­ry; Masks are not manda­to­ry for stu­dents from Sunday

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.