27 April 2024, Saturday

Related news

April 12, 2024
April 9, 2024
April 6, 2024
April 2, 2024
March 30, 2024
March 23, 2024
February 29, 2024
January 30, 2024
January 28, 2024
January 27, 2024

ദോഹ അപകടം: മരണമടഞ്ഞ പ്രവാസി മലയാളികളുടെ എണ്ണം നാലായി

Janayugom Webdesk
ദോഹ
March 26, 2023 9:06 pm

ഖത്തറിലെ അല്‍ മന്‍സൂറയില്‍ കെട്ടിടം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ മരിച്ച മലയാളികളുടെ എണ്ണം നാലായി. മലപ്പുറം പൊന്നാനി തച്ചാറിന്റെ വീട്ടില്‍ മമ്മദൂട്ടിആമിന ദമ്പതികളുടെ മകന്‍ അബു ടി മമ്മദൂട്ടി(45)യുടെ മൃതദേഹം ഇന്നലെ അര്‍ധരാത്രിയോടെ കണ്ടെടുത്തു. ഇതോടെ അപകടത്തില്‍ മരിച്ച മലയാളികളുടെ എണ്ണം നാലായി. ഇവരുള്‍പ്പെടെ ആറ് ഇന്ത്യക്കാരാണ് മരിച്ചത്. അബുവിനെ കൂടാതെ കാസര്‍കോഡ് ഷിരിഭാഗിലു പുളിക്കൂര്‍ ഇസ്മായില്സൈനബി തളങ്കര ദമ്പതികളുടെ മകന്‍ മുഹമ്മദ് അഷ്‌റഫ്(38), മലപ്പുറം നിലമ്പൂര്‍ അബ്ദുസ്സമദ്ഖദീജ ദമ്പതികളുടെ മകനും ദോഹയിലെ പ്രശസ്ത ഗായകനും ചിത്രകാരനുമായ ഫൈസല്‍ കുപ്പായി(49), മലപ്പുറം പൊന്നാനി മാറഞ്ചേരി സ്വദേശി നൗഷാദ് മണ്ണൂറയില്‍ (44) എന്നിവരാണ് മരിച്ച മറ്റ് മലയാളികള്‍. തിരച്ചില്‍ തുടരുന്നതിനിടെ കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നാണ് ഇവരുടെയെല്ലാം മൃതദേഹങ്ങള്‍ കണ്ടെടുത്തത്. എന്നാല്‍, ബുധനാഴ്ച രാവിലെ എട്ടരയോടെ അപകടം നടന്നയുടന്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍പ്പെട്ട ജാര്‍ഖണ്ഡ് സ്വദേശി ആരിഫ് അസീസ് മുഹമ്മദ് ഹസന്റെ (26) മരണം മാത്രമാണ് ഇതുവരെ അധികൃതര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചത്. 

ആന്ധ്രാപ്രദേശിലെ ചിരാന്‍പള്ളി സ്വദേശി ഷെയ്ഖ് അബ്ദുന്നബി ഷെയ്ഖ് ഹുസയ്ന്‍ (61) ആണു മരിച്ച രണ്ടാമത്തെ ഇന്ത്യക്കാരന്‍. സംഭവ സ്ഥലത്തുനിന്ന് ഏഴുപേരെ പരുക്കുകളോടെ രക്ഷപ്പെടുത്തിയിരുന്നു. വ്യാഴാഴ്ച രണ്ടു സ്ത്രീകളെയും ജീവനോടെ രക്ഷപ്പെടുത്തിയിരുന്നു. അപകടത്തെക്കുറിച്ചുള്ള അന്വേഷണം പുരോഗതിയിലാണ്. 

ദോഹയിലെ മലയാളികളുടെ മരണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനം രേഖപ്പെടുത്തി. സംഭവം അതീവദുഃഖകരമാണെന്നും ഇവരുടെ വിയോഗത്തിൽ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

Eng­lish Sum­ma­ry: Doha acci­dent: The num­ber of expa­tri­ate Malay­alis who died has risen to four

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.