27 July 2024, Saturday
KSFE Galaxy Chits Banner 2

നഴ്സിങ് പരീക്ഷയില്‍ കൂട്ട കോപ്പിയടി

Janayugom Webdesk
ഭോപ്പാൽ
April 3, 2022 4:39 pm

മധ്യപ്രദേശിലെ മൊറേന ജില്ലാ ആശുപത്രിയിൽ നഴ്‌സിംഗ് കോഴ്‌സ് പരീക്ഷയ്ക്കിടെ കൂട്ട കോപ്പിയടി. പരീക്ഷയ്ക്കിടെ വിദ്യാർത്ഥികൾ കോപ്പിയടിക്കുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. സംഭവുമായി ബന്ധപ്പെട്ട് അധികൃതര്‍ അന്വേഷണത്തിന് ഉത്തരവിട്ടു.

മൊറേനയിലെ സർക്കാർ ജില്ലാ ആശുപത്രിയിൽ നടന്ന പ്രായോഗിക പരീക്ഷയില്‍ സ്വകാര്യ നഴ്‌സിങ് കോളജുകളിലെ വിദ്യാർത്ഥികളാണ് കോപ്പിയടിച്ചത്. കോപ്പിയടി അന്വേഷിക്കാൻ അഞ്ചംഗ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്ന് ചീഫ് മെഡിക്കൽ ആൻഡ് ഹെൽത്ത് ഓഫീസർ (സിഎംഎച്ച്ഒ) ഡോ. രാകേഷ് ശർമ പറഞ്ഞു.  സമിതി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. റിപ്പോർട്ട് സമർപ്പിച്ചതിന് ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും ബന്ധപ്പെട്ട കോളജുകളുടെ രജിസ്ട്രേഷൻ റദ്ദാക്കുമെന്നും ശർമ്മ പറഞ്ഞു.

Eng­lish sum­ma­ry; Mass Cheat­ing Report­ed At Nurs­ing Course Exam In Mad­hya Pradesh, Probe Ordered

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.