23 November 2024, Saturday
KSFE Galaxy Chits Banner 2

Related news

September 23, 2024
August 6, 2024
May 20, 2024
January 17, 2024
January 14, 2024
December 12, 2023
July 2, 2023
April 7, 2023
January 9, 2023
December 28, 2022

ശ്രീലങ്കന്‍ തെരുവുകളില്‍ വന്‍ സൈനികവിന്യാസം; പ്രധാനമന്ത്രിയെയും മന്ത്രിസഭയെയും ഈ ആഴ്ച നിയമിക്കും

Janayugom Webdesk
കൊളംബോ
May 12, 2022 10:26 am

ജനകീയ പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ ശ്രീലങ്കന്‍ തെരുവുകളില്‍ സൈനികവിന്യാസം നടത്തിയതിനു പുറമേ പുതിയ പ്രധാനമന്ത്രിയെയും മന്ത്രിസഭയെയും ഈ ആഴ്ച നിയമിക്കുമെന്ന് പ്രസിഡന്റ് ഗോതബായ രജപക്സെ. കൊളംബോയിലും പരിസര പ്രദേശങ്ങളിലും സൈനിക വാഹനങ്ങളും പടക്കോപ്പുകളും നിറഞ്ഞു. പ്രക്ഷോഭകരെ കണ്ടാലുടന്‍ വെടിവയ്ക്കുമെന്ന് സൈന്യം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പൊതുമുതല്‍ നശിപ്പിച്ചുകൊണ്ടുള്ള പ്രക്ഷോഭങ്ങളില്‍നിന്ന് യുവാക്കളും യുവതികളും വിട്ടുനില്‍ക്കണമെന്ന് പ്രതിരോധ സെക്രട്ടറി ജനറല്‍ കമല്‍ ഗുണരത്നെ മുന്നറിയിപ്പ് നല്‍കി.

അതേസമയം രാഷ്ട്രീയ അസ്ഥിരത രൂക്ഷമായതോടെ രാജി ഭീഷണിയുമായി ശ്രീലങ്കന്‍ സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ നന്ദലാല്‍ വീരസിംഗെ രംഗത്തെത്തി. സംഘര്‍ഷവും പ്രധാനമന്ത്രിയുടെ രാജിയും ബാങ്കിന്റെ നടപടികള്‍ തടസ്സപ്പെടുത്തി. തല്‍സ്ഥിതി തുടര്‍ന്നാല്‍ രാജി നല്‍കുമെന്ന് അധികൃതരെ അറിയിച്ചതായി അദ്ദേഹം പറഞ്ഞു. സമാധാനമായി പ്രതിഷേധിച്ചവര്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ആശങ്ക രേഖപ്പെടുത്തി.പുതിയ സര്‍ക്കാര്‍ നിലവില്‍ വന്നശേഷമാകും സാമ്പത്തിക പ്രതിസന്ധിയില്‍ ശ്രീലങ്കയുമായുള്ള ചര്‍ച്ചകള്‍ പുനരാരംഭിക്കുകയെന്ന് അന്താരാഷ്ട്ര നാണ്യ നിധി അറിയിച്ചു.

Eng­lish sum­ma­ry; Mas­sive force deploy­ment on Sri Lankan streets; The prime min­is­ter and cab­i­net will be appoint­ed this week

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.