പാറമ്മൽ ഗ്രന്ഥാലയം വായനശാലയിലെ സിറിയസ് ബാലവേദി യുടെ ആഭിമുഖ്യത്തിൽ അക്ഷരയാത്രയുമായി മാവേലി വീടുകളിലെത്തി. പുസ്തകങ്ങൾ ‚വായന , ലൈബ്രറി ഇവയുടെ പ്രാധാന്യം സൂചിപ്പിക്കുന്ന പ്ളക്കാർഡുകൾ, പുലികളി, വാദ്യഘോഷം എന്നിവയുടെ അകമ്പടിയോടെയായിരുന്നു മാവേലിയുടെ എഴുന്നള്ളത്ത്. ശ്രാവണപ്പൊലിമ — 2022 എന്ന പേരിൽ നടത്തിയ ഓണാഘോഷ പരിപാടികൾ നോവലിസ്റ്റ് യാസർ അറഫാത്ത് ഉദ്ഘാടനം ചെയ്തു . ഗ്രന്ഥാലയത്തിലെ ബാലവേദി അംഗങ്ങൾ അഭിനയിച്ച ‘സ്വാതന്ത്ര്യം തന്നെയമൃതം’ എന്ന ഷോർട്ട് ഫിലിം വേദിയിൽ വെച്ച് റിലീസ് ചെയ്തു .നാടൻ പൂക്കളെ പരിചയപ്പെടൽ , ഓണപ്പാട്ടുകൾ അവതരണം , ആർക്കും പാടാം- ഗാനാലാപ നം, ഓണവില്ല്- ഓണക്കളികൾ എന്നിവയും ഇതോടനുബന്ധിച്ച് നടത്തി.പി മോഹൻദാസ് അദ്ധ്യക്ഷനായി. ബി ദേവൻ ‚പി കെ വിനോദ് കുമാർ ‚പി സുബ്രഹ്മണ്യൻ,വി റീന എന്നിവർ സംസാരിച്ചു .
English Summary: Maveli came to the houses with Akshara Yatra, indicating the importance of reading
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.