ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ ബി എസ് പി അധ്യക്ഷ മായാവതി മത്സരിക്കുന്നില്ല. തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് മായാവതിയാകും നേതൃത്വം നൽകുന്നത്. കൂടുതൽ എം എൽ എ മാർ രാജിവയ്ക്കുമെന്ന് സ്വാമി പ്രസാദ് മൗര്യയുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് നടപടി. ബി എസ് പി ജനറൽ സെക്രട്ടറിയും എം പിയുമായ സതീഷ് ചന്ദ്ര മിശ്രയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
നിയമസഭ തെരഞ്ഞെടുപ്പിൽ മായാവതിയും താനും മത്സരിക്കില്ല. ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിൽ എസ് പി യോ ബിജെപിയോ അധികാരത്തിൽ വരില്ല. സർക്കാർ രൂപീകരിക്കുന്നത് ബിഎസ്പി ആയിരിക്കുമെന്ന് സതീഷ് ചന്ദ്ര മിശ്ര പറഞ്ഞു. ഉത്തർപ്രദേശിൽ ബിഎസ്പിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ആരെന്ന് ഇതുവരെ അദ്ദേഹം വ്യക്തമാക്കിയില്ല.
English Summary : Mayavathi won’t contest the UP election
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.