24 December 2024, Tuesday
KSFE Galaxy Chits Banner 2

അശ്ലീല വീഡിയോകള്‍ അയക്കുകയും ഫോൺ സെക്സിന് നിർബന്ധിക്കുകയും ചെയ്തിട്ടുണ്ട്: ശ്രീകാന്ത് വെട്ടിയാര്‍ക്കെതിരെ യുവതിയുടെ വെളിപ്പെടുത്തല്‍

Janayugom Webdesk
കോഴിക്കോട്
January 10, 2022 9:13 pm

സോഷ്യൽ മീഡിയ താരവും ചലച്ചിത്ര നടനുമായ ശ്രീകാന്ത് വെട്ടിയാർക്കെതിരെ മീ ടൂ ആരോപണവുമായി യുവതി രംഗത്ത്. ലൈംഗിക പീഡനങ്ങൾക്ക് ഇരയാകുന്നവർ വെളിപ്പെടുത്തലുകൾ നടത്തുന്ന വുമൺ എഗൈൻസ്റ്റ് സെക്ഷ്വൽ ഹരാസ്‌മെന്റ് എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് ശ്രീകാന്തിനെതിരായ ഗുരുതരമായ ആരോപണങ്ങൾ പങ്കുവെച്ചത്. ശ്രീകാന്ത് അടുത്ത ബന്ധം സ്ഥാപിച്ച് ആലുവയിലെ ഫ്ലാറ്റിൽ വച്ച് ക്രൂരമായി ബലാത്സംഗം ചെയ്തുവെന്നും പണം തട്ടിയെടുത്തുവെന്നും പെൺകുട്ടി വെളിപ്പെടുത്തുന്നു. മാനസികമായി ആകെ തകർന്നിരിക്കുമ്പോഴാണ് ശ്രീകാന്ത് തന്നെ റേപ്പ് ചെയ്തത്. ജീവിതത്തിലും അഭിനയിക്കുന്ന നടനാണ് ശ്രീകാന്ത് വെട്ടിയാറെന്നും പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നൽകി പല സ്ത്രീകളെയും അദ്ദേഹം കബളിപ്പിച്ചിട്ടുണ്ടെന്നും യുവതി പറയുന്നു.

പിന്നീട് പലപ്പോഴും നഗ്ന ഫോട്ടോകളും പോൺ വീഡിയോകള്‍ അയക്കുകയും ഫോൺ സെക്സിന് നിർബന്ധിക്കുകയും ചെയ്തിട്ടുണ്ട്. തന്റെ സാഹചര്യങ്ങൾ കൊണ്ട് ഇതുവരെ ഒന്നും പുറത്തുപറഞ്ഞിരുന്നില്ലെന്നും എന്നാൽ കൂടുതൽ പെൺകുട്ടികളെ അദ്ദേഹം ചതിച്ചിട്ടുണ്ട് എന്നറിഞ്ഞപ്പോഴാണ് തുറന്നുപറയാൻ തീരുമാനിച്ചതെന്നും പെൺകുട്ടി വ്യക്തമാക്കുന്നു. ഇതുപോലെ ഇനിയാരും വഞ്ചിക്കപ്പെടരുതെന്ന് കരുതിയാണ് തുറന്നുപറച്ചിലെന്നും ഇവർ വ്യക്തമാക്കുന്നു. ഇതിന് മുമ്പും ശ്രീകാന്തിനെതിരെ ഇത്തരം ആരോപണങ്ങൾ വന്നിരുന്നു.

Eng­lish Sum­ma­ry: Me Too alle­ga­tion against Srikanth Vettiyar

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.