14 December 2025, Sunday

Related news

December 12, 2025
October 17, 2025
October 7, 2025
September 4, 2025
August 10, 2025
May 16, 2025
April 7, 2025
December 10, 2024
February 5, 2024
January 8, 2024

ബെന്‍സേമയ്ക്കും മുകളില്‍ മെസിക്ക് വോട്ട് ചെയ്തു; റയല്‍ താരത്തിനെതിരെ വംശീയാധിക്ഷേപം

Janayugom Webdesk
മാഡ്രിഡ്
March 1, 2023 6:24 pm

ലയണല്‍ മെസിക്ക് വോട്ട് ചെയ്തതിന് റയൽ മാഡ്രിഡ് പ്രതിരോധതാരം ഡേവിഡ് അലാബയ്ക്കെതിരെ വംശീയാധിക്ഷേപം. അലാബ, പുരസ്‌കാര പട്ടികയില്‍ ഉണ്ടായിരുന്ന റയലിലെ സഹതാരം കരീം ബെന്‍സേമയ്ക്ക് വോട്ട് ചെയ്യാതെ മെസിയെ അനുകൂലിച്ചതാണ് ആരാധകരെ ചൊടിപ്പിച്ചത്. ഓസ്ട്രിയൻ നായകനെന്ന നിലയിലായിരുന്നു അലാബയ്ക്ക് വോട്ടിങ്ങിന് അവസരമുണ്ടായത്. 

എന്നാൽ പ്രതിഷേധം വ്യാപകമായതോടെ വിശദീകരണവുമായി അലാബ രംഗത്തെത്തി. വ്യക്തിപരമായല്ല, ഓസ്ട്രിയൻ ടീം എന്ന നിലയിൽ ചർച്ച ചെയ്തെടുത്ത തീരുമാനപ്രകാരമായിരുന്നു വോട്ടിങ് എന്നാണ് അലാബയുടെ വിശദീകരണം. അന്തിമ പട്ടികയില്‍ ഉണ്ടായിരുന്ന ഫ്രാന്‍സ് താരങ്ങളായ കിലിയന്‍ എംബാപ്പെ, കരിം ബെന്‍സേമ എന്നിവരെ മറികടന്ന് മെസി മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 

പുരസ്‌കാര പ്രഖ്യാപനത്തിനു പിന്നാലെ വോട്ടു ചെയ്തവരുടെ വിവരങ്ങള്‍ പുറത്തുവിട്ടിരുന്നു. ആദ്യ വോട്ട് മെസിക്ക് നല്‍കിയ അലാബ രണ്ടാമത് ബെന്‍സേമയ്ക്കും മൂന്നാമത് എംബാപ്പെയ്ക്കുമാണ് വോട്ട് നല്‍കിയത്. 2021ലാണ് അലാബ ബയേണ്‍ മ്യൂണിക്കില്‍ നിന്ന് റയല്‍ മാഡ്രിഡിലെത്തിയത്.ആദ്യ സീസണില്‍ തന്നെ ക്ലബ്ബിനെ സ്പാനിഷ് ലീഗിലും ചാമ്പ്യന്‍സ് ലീഗിലും ചാമ്പ്യന്‍മാരാക്കുന്നതില്‍ അലാബ നിര്‍ണായക പങ്കുവഹിച്ചിരുന്നു.

Eng­lish Summary;Messi vot­ed above Ben­ze­ma; Racism against the Roy­al player
You may also like this video

Kerala State - Students Savings Scheme

TOP NEWS

December 14, 2025
December 14, 2025
December 14, 2025
December 14, 2025
December 14, 2025
December 14, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.