രാജ്യതലസ്ഥാനം കനത്ത ചൂടില്‍. ഈ സീസണിലെ ഏറ്റവും ഉയര്‍ന്ന താപനിലയാണ് കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ രേഖപ്പെടുത്തിയത്. ശരാശരി താപനിലയേക്കാള്‍ ഏഴ് ഡിഗ്രിയാണ് കൂടിയത്. നഗരത്തിന്റെ ചില ഭാഗങ്ങളില്‍ 42 ഡിഗ്രി വരെ താപനില ഉയര്‍ന്നു. വരും ദിവസങ്ങളിലും ഉയര്‍ന്ന താപനില തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്.
പല പ്രദേശങ്ങളിലും 40 ഡിഗ്രി സെല്‍ഷ്യസാണ് താപനില രേഖപ്പെടുത്തിയത്. നരേല മേഖലയില്‍ 42 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നു. സാധാരണ താപനിലയെക്കാള്‍ 10 ഡിഗ്രി കൂടുതലാണ് ഇവിടെ. ചില പ്രദേശങ്ങളില്‍ അടുത്ത രണ്ടു ദിവസം ചൂടുതരംഗത്തിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണവകുപ്പ് മുന്നറിയിപ്പ് നല്‍കി.
English Summary:Meteorological Department issued a warning in delhi
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.