4 May 2024, Saturday

Related news

March 28, 2024
February 11, 2024
December 17, 2023
October 16, 2023
October 10, 2023
October 6, 2023
September 29, 2023
July 28, 2023
April 19, 2023
March 26, 2023

ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഫണ്ട് കേന്ദ്രം വീണ്ടും വെട്ടിക്കുറച്ചു; വേതനം പരിഷ്കരിക്കണമെന്ന് പാര്‍ലമെന്ററി സമിതി

Janayugom Webdesk
ന്യൂഡല്‍ഹി
February 11, 2024 9:26 pm

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഫണ്ട് വീണ്ടും വെട്ടിക്കുറച്ച് കേന്ദ്ര സര്‍ക്കാര്‍. കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ അവതരിപ്പിച്ച രേഖയിലാണ് ധനകാര്യ മന്ത്രാലയം പദ്ധതി തുകയില്‍ ഗണ്യമായ വെട്ടിക്കുറവ് വരുത്തിയ വിവരമുളളത്. ഗ്രാമീണ വികസന മന്ത്രാലയം ആവശ്യപ്പെട്ട തുകയുടെ 22 ശതമാനമാണ് ധനകാര്യ മന്ത്രാലയം കുറച്ചിരിക്കുന്നത്.
രാജ്യത്തെ ലക്ഷക്കണക്കിന് ജനങ്ങള്‍ ആശ്രയിക്കുന്ന പദ്ധതിയിലാണ് മോഡി സര്‍ക്കാര്‍ ഭീമമായ കുറവ് വരുത്തിയിരിക്കുന്നത്. നിലവിലെ വേതനം തീരെ അപര്യപ്താമാണെന്ന വാദം ശക്തമായി തുടരുന്ന അവസരത്തിലാണ് മന്ത്രാലയം ആവശ്യപ്പെട്ട ഫണ്ട് പോലും ലഭ്യമാക്കതെ പദ്ധതിയെ ഞെരിച്ചു കൊല്ലുന്ന സമീപനം സ്വീകരിച്ചത്. 

പുതുക്കിയ പദ്ധതി രേഖ പ്രകാരം ഗ്രാമീണ വികസന മന്ത്രാലയം തൊഴിലുറപ്പ് പദ്ധതിക്ക് ആദ്യഘട്ടമായി 1.1 ലക്ഷം കോടി രൂപയാണ് ധനകാര്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടത്. ബജറ്റ് എസ്റ്റിമേറ്റിനേക്കാള്‍ 83 ശതമാനം വര്‍ധനവ് ആവശ്യപ്പെട്ടുള്ള 60,000 കോടി രൂപ ഈ സാമ്പത്തിക വര്‍ഷം അനുവദിക്കണമെന്നായിരുന്നു ആവശ്യം. എന്നാല്‍ ധനകാര്യ മന്ത്രാലയത്തിന്റെ പുതുക്കിയ ബജറ്റ് നിര്‍ദേശം അനുസരിച്ച് 86,000 കോടി രൂപ മാത്രമാണ് അനുവദിച്ചതെന്ന് ദി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
റൂറല്‍ എംപ്ലോയ്മെന്റ് ത്രു മഹത്മാഗാന്ധി നാഷണല്‍ റൂറല്‍ എംപ്ലോയ്മെന്റ് ഗ്യാരന്റി ആക്ട് — ആന്‍ ഇന്‍സൈറ്റ് ഇന്‍ ടു വേജ് ആന്റ് അതര്‍ മാറ്റേഴ്സ് റിലേറ്റിങ് തെറേറ്റോ എന്ന റിപ്പോര്‍ട്ടിലാണ് ധനകാര്യ വകുപ്പ് ഫണ്ട് വെട്ടിക്കുറച്ച വിവരമുള്ളത്. ഇടക്കാല ബജറ്റിലും തൊഴിലുറപ്പ് പദ്ധതിക്ക് 86,000 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. 

ഇതിനിടെ തൊഴിലുറപ്പ് പദ്ധതി വേതനം പരിഷ്കരിക്കണമെന്ന് ഗ്രാമീണ വികസന മന്ത്രാലയത്തിന്റെ പാര്‍ലമെന്ററി സമിതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ഡിഎംകെ അംഗം കനിമൊഴി ചെയര്‍പേഴ്സണായ സമിതിയാണ് വേതനം വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടത്. തൊഴില്‍ദിനങ്ങള്‍ 100 ല്‍ നിന്ന് 150 ആയി വര്‍ധിപ്പിക്കണമെന്നും സമിതി ശുപാര്‍ശ ചെയ്യുന്നു. 

Eng­lish Sum­ma­ry: MGNERGA Scheme funds again cut by Cen­tre; Par­lia­men­tary com­mit­tee to revise wages

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.