27 April 2025, Sunday
KSFE Galaxy Chits Banner 2

ദശലക്ഷക്കണക്കിന് ഡോസുകള്‍ പാഴാകുന്നു: സെറം ഇൻസ്റ്റിറ്റ്യൂട്ട് വാക്സിന്‍ ഉല്പാദനം നിര്‍ത്തിവച്ചു

Janayugom Webdesk
ന്യൂഡല്‍ഹി
April 22, 2022 9:35 pm

വാക്സിന്‍ ഡോസുകള്‍ പാഴാകുന്നതിനെത്തുടര്‍ന്ന് വാക്സിന്‍ ഉല്പാദനം നിര്‍ത്തിവച്ചതായി ആഗോള വാക്സിൻ നിർമ്മാതാക്കളായ സിറം ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ഇന്ത്യ(സിഐഐ) . ഡിസംബറില്‍ വാക്സിന്‍ ഉല്പാദനം നിര്‍ത്തിവച്ചതായും സിഐഐ വ്യക്തമാക്കി. വാക്സിന്‍ ഡോസുകള്‍ കാലഹരണപ്പെട്ടാല്‍ പാഴാകുമെന്ന് ആശങ്കയുണ്ടെന്നും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അഡാർ പൂനാവാല പറഞ്ഞു. ആരെങ്കിലും എടുക്കാൻ ആഗ്രഹിക്കുന്നുവെങ്കില്‍ സൗജന്യമായി വാക്സിന്‍ സംഭാവന ചെയ്യാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

വാക്സിനുകള്‍ വന്‍തോതില്‍ ശേഖരിക്കപ്പെടുന്നതും ചൈന പോലുള്ള രാജ്യങ്ങള്‍ വൈറസിനൊപ്പം ജീവിക്കാന്‍ ശ്രമിക്കുന്നതുമെല്ലാം വാക്സിന്‍ വിതരണത്തെ ബാധിച്ചു.

നിലവില്‍ 18 വയസിനു മുകളിലുള്ള എല്ലാവര്‍ക്കും ബൂസ്റ്റര്‍ ഡോസ് നല്‍കുന്നതിന് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. വാക്സിന്‍ സ്വീകരിക്കുന്നതിനുള്ള ഇടവേള എട്ട് മാസത്തില്‍ നിന്ന് സര്‍ക്കാര്‍ ആറ് മാസമായി ചുരുക്കണമെന്നും സിറം ഇന്‍സ്റ്റിട്ട്യൂട്ട് പറയുന്നു.

Eng­lish Sum­ma­ry: Mil­lions of dos­es are wast­ed: Serum Insti­tute sus­pends vac­cine production

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.