26 April 2024, Friday

യുഎച്ച്ടി മിൽക്കിന്റെ വിപണി സജീവമാക്കാൻ മിൽമ

Janayugom Webdesk
കോഴിക്കോട്
October 19, 2022 8:28 pm

യുഎച്ച്ടി മിൽക്കിന്റെ (ആൾട്ര ഹൈ ടെമ്പറേച്ചർ മിൽക്ക്) വിപണി സജീവമാക്കാൻ മിൽമ. ഇതിന്റെ ഭാഗമായി 10 യുഎച്ച്ടി മിൽക്ക് വിതരണ വണ്ടികൾ മിൽമ പുറത്തിറക്കി. പെരിങ്ങളത്തെ മലബാർ മിൽമ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ മിൽമ ചെയർമാൻ കെ എസ് മണി ഫ്ളാഗ് ഓഫ് ചെയ്തു. മാനേജിംഗ് ഡയറക്ടർ ഡോ. പി മുരളി, ജനറൽ മാനേജർമാരായ കെ സി ജെയിംസ്, മാർക്കറ്റിംഗ് മാനെജർ സജീഷ് എം എന്നിവർ സംസാരിച്ചു. ജനറൽ മാനേജർ പ്രേംലാൽ, മിൽമ ഫെഡറേഷൻ മാർക്കറ്റിംഗ് മാനേജർ ഗോപകുമാർ എന്നിവർ സന്നിഹിതരായിരുന്നു.

ഉപഭോക്താവിന് ഏറെ ഗുണപ്രദവും ദീർഘകാലം കേടു കൂടാതെ സൂക്ഷിക്കാവുന്നതുമാണ് യുഎച്ച്ടി മിൽക്ക്. 90 ദിവസം വരെ സാധാരണ ഊഷ്മാവിൽ കേടുവരില്ല. രാസവസ്തുക്കൾ ഒന്നും ചേർക്കാതെയാണ് നിർമാണം. 140 ഡിഗ്രി സെൽഷ്യസിൽ ചൂടാക്കി അണുവിമുക്തമാക്കിയ ശേഷം തണുപ്പിച്ച് അഞ്ച് ലെയർ പാക്കിംഗിലാണ് യുഎച്ച്ടി മിൽക്ക് ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നത്. മിൽയുടെ കണ്ണൂർ ജില്ലയിലെ ശ്രീകണ്ഠാപുരം ഡെയറിയിലാണ് യുഎച്ച്ടി മിൽക്ക് നിർമിക്കുന്നത്. 

Eng­lish Summary:Milma to acti­vate mar­ket for UHT milk
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.