ഉത്തർപ്രദേശിലെ ഉന്നാവോ ജില്ലയിലെ സുമർപൂർ ഘട്ടിൽ ഗംഗ നദിക്ക് കുറുകെ ഖനന മാഫിയയുടെ അനധികൃത പാത നിർമ്മാണം. വൻതോതിലുള്ള അനധികൃത ഖനന സംഭവങ്ങൾക്ക് പിന്നാലെയാണ് പുതിയ റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നത്.
ഗംഗാ നദിയെ രണ്ടായി തിരിച്ചാണ് റോഡ് നിർമ്മിച്ചിരിക്കുന്നത്. പുതുതായി നിർമ്മിച്ച റോഡിലൂടെ മണലും ചെളിയും കയറ്റിയ ട്രക്കുകൾ രാത്രിയിൽ കടത്തിവിടുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
എന്നാല്‍ റോഡിന്റെ നിർമ്മാണം സംബന്ധിച്ച് ഭരണസമിതിയെ വിവരം അറിയിച്ചിരുന്നില്ല. വെള്ളം കെട്ടിക്കിടക്കുന്നതിനാൽ പാതയുടെ ഇരുവശങ്ങളിലും വൻതോതിൽ പായൽ അടിഞ്ഞുകൂടിയിരിക്കുകയാണ്. കഴിഞ്ഞ കുറേ ദിവസങ്ങളായി പ്രദേശത്ത് ഖനന പ്രവർത്തനങ്ങൾ നടന്നിരുന്നുവെന്നാണ് വിവരം.
സംഭവം അന്വേഷിച്ച് വരികയാണെന്നും റോഡിന്റെ അനധികൃത നിർമ്മാണത്തിൽ ഉൾപ്പെട്ടവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും അധികൃതര്‍ അറിയിച്ചു.
english summary; Mining mafia construct illegal path across Ganga at Sumerpur Ghat
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.