26 December 2024, Thursday
KSFE Galaxy Chits Banner 2

Related news

November 15, 2023
October 28, 2023
October 19, 2023
August 28, 2023
July 11, 2023
July 8, 2023
June 4, 2023
May 21, 2023
May 17, 2023
May 6, 2023

സംസ്ഥാനത്തെ അനധികൃത ആംബുലന്‍സുകളെ നിയന്ത്രിക്കാൻ നിരീക്ഷണം ശക്തമാക്കും; മന്ത്രി ആന്റണി രാജു

Janayugom Webdesk
November 3, 2021 5:41 pm

സംസ്ഥാനത്തെ അനധികൃത ആംബുലന്‍സുകളെ നിയന്ത്രിക്കാൻ നിരീക്ഷണം ശക്തമാക്കുമെന്ന് മന്ത്രി ആന്റണി രാജു.ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്ക് ഐ.എം.എയുമായി സഹകരിച്ച് പ്രത്യേക പരിശീലനം നൽകും.ആംബുലന്‍സുകളുടെ സേവനം സംസ്ഥാനത്തുടനീളം ഏകോപിപ്പിക്കുവാനും നിലവാരം ഉയര്‍ത്താനും മാനദണ്ഡങ്ങള്‍ ആവിഷ്കരിക്കാനും മന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിൽ തീരുമാനിച്ചു.

കൂടാതെ ആംബുലന്‍സുകള്‍ക്ക് പ്രത്യേക നമ്പറും നല്‍കും. അംഗീകൃത ഡിസൈനും, നിറവും, ലൈറ്റും, സൈറണും, ഹോണും മാത്രമേ ഉപയോഗിക്കാവൂ. ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്ക് പൊലീസ് വേരിഫിക്കേഷന്‍ നിര്‍ബന്ധമാക്കും. ലൈസന്‍സ് ലഭിച്ച് 3 വര്‍ഷം കഴിഞ്ഞതിന് ശേഷം മാത്രമേ ആംബുലന്‍സ് ഓടിക്കാന്‍ അനുവദിക്കൂ. 

ആംബുലന്‍സുകളെ മൂന്നായി തരം തിരിച്ച് സംസ്ഥാനത്തുടനീളം പ്രത്യേക നിരക്ക് ഏര്‍പ്പെടുത്താനും യോഗത്തില്‍ ധാരണയായി.പ്രഥമ ശുശ്രൂഷ, പെരുമാറ്റ മര്യാദകള്‍, രോഗാവസ്ഥ പരിഗണിച്ചുള്ള വേഗ നിയന്ത്രണം, ആശുപത്രികളുമായുള്ള ഏകോപനം എന്നിവയില്‍ ഡ്രൈവര്‍മാര്‍ക്ക് പരിശീലനം നല്‍കും. ആംബുലന്‍സുകളെക്കുറിച്ച് വരുന്ന വിവിധ പരാതികള്‍ കണക്കിലെടുത്ത് പരിശോധന ശക്തമാക്കാനും യോഗം തീരുമാനിച്ചു.
Eng­lish Summary;Minister Antony Raju says that, Mon­i­tor­ing will be strength­ened to con­trol ille­gal ambulances
You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.