27 July 2024, Saturday
KSFE Galaxy Chits Banner 2

Related news

July 22, 2024
June 19, 2024
March 18, 2024
February 29, 2024
February 15, 2024
February 11, 2024
February 9, 2024
February 4, 2024
January 19, 2024
January 18, 2024

വിലക്കയറ്റമില്ല; വിപണിയില്‍ സര്‍ക്കാര്‍ ഇടപെടല്‍ ഫലപ്രദമെന്ന് മന്ത്രി ജി ആര്‍ അനില്‍

Janayugom Webdesk
കൊച്ചി
November 19, 2021 12:29 pm

സംസ്ഥാനത്ത് വിലക്കയറ്റം പിടിച്ചുനിര്‍ത്താനായെന്ന് മന്ത്രി ജി ആര്‍ അനില്‍. എറണാകുളം സപ്ലൈകോ ആസ്ഥാനത്തെത്തിയ മന്ത്രി മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. സപ്ലൈകോ വഴി വിതരണം ചെയ്യുന്ന 13 അവശ്യസാധനങ്ങളുടെയും വില കഴിഞ്ഞ ആറ് വര്‍ഷമായി കൂടിയിട്ടില്ല. മാത്രമല്ല പൊതുവിപണിയേക്കള്‍ വലിയ വിലക്കുറവിലാണ് ഭക്ഷ്യസാധനങ്ങള്‍ ജനങ്ങളിലേയ്ക്ക് എത്തിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

പൊതുവിപണിയില്‍ 105.86 രൂപ വിലയുള്ള ചെറുപയര്‍ 74 രൂപയ്ക്കാണ് സപ്ലൈകോ വഴി വിതരണം ചെയ്യുന്നത്. മറ്റ് ഉത്പ്പന്നങ്ങളും വിലയും ബ്രാക്കറ്റില്‍ പൊതുവിപണി വില. ഉഴുന്ന് ബോള്‍ 66 (120.71), വന്‍കടല 43 (86.36), വന്‍പയര്‍ 45 (91.21), തൂവര പരിപ്പ് 65 (115), മുളക് 75 (155), മല്ലി 79 (107.57), പഞ്ചസാര 22 (41.11), വെളിച്ചെണ്ണ അര ലിറ്റര്‍ 46 (103.7), ജയ അരി 25 (37.67), കുറുവ അരി 25 (34.33), മട്ട അരി 24 (36.93), പച്ചരി 23(35)  എന്നിങ്ങനെയാണ് വില.

സംസ്ഥാനത്ത് മരുന്ന വില നിയന്ത്രിക്കുവാനും നടപടികള്‍ ആരംഭിച്ചതായി മന്ത്രി അറിയിച്ചു. ഇന്‍സുലിന്‍ ഉല്പ്പന്നങ്ങള്‍ 20 ശതമാനം മുതല്‍ 24 ശതമാനം വരെ ഡിസ്‌കൗണ്ട് നല്‍കും. ഇന്‍സുലില്‍ ഇതര ഉത്പ്പന്നങ്ങള്‍ക്ക് കുറഞ്ഞ ഡിസ്‌കൗണ്ട് 13 ശതമനമായി കുറച്ചതായും മന്ത്രി അറിയിച്ചു.

eng­lish summary:Minister GR Anil said gov­ern­ment inter­ven­tion in the mar­ket was effective

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.