11 May 2024, Saturday

Related news

March 20, 2024
February 29, 2024
February 28, 2024
February 28, 2024
February 22, 2024
February 15, 2024
February 10, 2024
January 23, 2024
January 23, 2024
October 30, 2023

മത്സ്യത്തൊഴിലാളി അൽഫോൺസ്യയെ ആശുപത്രിയിലെത്തി നേരിൽ കണ്ട് മന്ത്രി വി ശിവൻകുട്ടി; കാര്യങ്ങൾ മുഖ്യമന്ത്രിയെ ധരിപ്പിക്കുമെന്ന് മന്ത്രി

Janayugom Webdesk
തിരുവനന്തപുരം
August 14, 2021 7:09 pm

ആറ്റിങ്ങൽ മുനിസിപ്പാലിറ്റിയിൽ വഴിയരികിൽ കച്ചവടം നടത്തവെ ആക്രമണത്തിനിരയായ അൽഫോൺസ്യയെ പൊതുവിദ്യാഭ്യാസ — തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ആശുപത്രിയിലെത്തി നേരിൽ കണ്ടു. അൽഫോൺസ്യയോട് സംഭവത്തിന്റെ വിശദവിവരങ്ങൾ മന്ത്രി ചോദിച്ചറിഞ്ഞു. അൽഫോൺസ്യയെ ചികിൽസിക്കുന്ന ഡോക്ടറുമായും മന്ത്രി സംസാരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ആണ് അൽഫോൺസ്യ ചികിത്സയിൽ കഴിയുന്നത്.

അൽഫോൺസ്യയുടെ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചതും അവരെ ഉപദ്രവിച്ചതും ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണെന്ന് മന്ത്രി പറഞ്ഞു. ഇടതുപക്ഷ സർക്കാർ പാവങ്ങളുടെ സർക്കാരാണ്. ഇത്തരത്തിലുള്ള നടപടികൾ ഒരിക്കലും വെച്ചുപൊറുപ്പിക്കില്ല. കുറ്റക്കാർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് മന്ത്രി ആവർത്തിച്ചു.

അൽഫോൺസ്യ പറഞ്ഞ കാര്യങ്ങൾ മുഖ്യമന്ത്രിയെ ധരിപ്പിക്കും എന്ന് മന്ത്രി വ്യക്തമാക്കി. പ്രശ്നത്തെ ന്യായമായും നിയമപരമായും കൈകാര്യം ചെയ്യുന്നതിന് പകരം രാഷ്ട്രീയവൽക്കരിക്കാനുള്ള ശ്രമങ്ങളെ അപലപിക്കുന്നു. മത്സ്യത്തൊഴിലാളികളോട് എന്നും ചേർന്നുനിൽക്കുന്ന പ്രസ്ഥാനമാണ് ഇടതുപക്ഷം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ ഫലം നോക്കിയാൽ ഇക്കാര്യം വ്യക്തമാണ്. തീരമേഖലയിൽ മികച്ച പിന്തുണയാണ് എൽഡിഎഫ് സ്ഥാനാർത്ഥികൾക്ക് ലഭിച്ചത്.

ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും വന്ന വീഴ്ച സർക്കാരിനെതിരെ തിരിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. അത് ഫലം കാണില്ല. സർക്കാരിനെതിരെ നടത്തുന്ന സമരങ്ങൾ ഗൂഢ ലക്ഷ്യം വച്ചാണ്. പ്രശ്നങ്ങളെ വഷളാക്കാൻ ചില കേന്ദ്രങ്ങൾ ശ്രമിക്കുന്നു. വഴിയോര കച്ചവടത്തിന് വ്യക്തമായ നിയമമുണ്ട്. എല്ലാ കാര്യങ്ങളും പരിശോധിക്കുമെന്നും മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.