14 June 2025, Saturday
KSFE Galaxy Chits Banner 2

Related news

June 10, 2025
June 4, 2025
May 10, 2025
May 9, 2025
April 29, 2025
March 29, 2025
March 26, 2025
March 25, 2025
March 14, 2025
March 12, 2025

സംസ്ഥാനത്ത് ഇനി പരീക്ഷാ കാലം ; പൊതുപരീക്ഷകള്‍ മാര്‍ച്ച് ഒന്നിന് ആരംഭിക്കും

എസ്എസ്എല്‍സി മാര്‍ച്ച് നാലിന്
സ്വന്തം ലേഖിക
തിരുവനന്തപുരം
February 28, 2024 6:08 pm

മാര്‍ച്ച് ഒന്ന് മുതല്‍ സംസ്ഥാനത്ത് പൊതു പരീക്ഷകള്‍ക്ക് തുടക്കമാകും. ഒന്നും രണ്ടും വർഷ ഹയർ സെക്കന്‍ഡറി പരീക്ഷയാണ് മാർച്ച് ഒന്നിന് ആരംഭിക്കുക. 26 ന് പരീക്ഷ അവസാനിക്കും. വൊക്കേഷണൽ ഹയർ സെക്കന്‍ഡറി ഒന്നും രണ്ടും വർഷ പരീക്ഷയും മാര്‍ച്ച് ഒന്നിന് ആരംഭിച്ച് 26 ന് അവസാനിക്കും. കടുത്ത വേനല്‍ ചൂട് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ആവശ്യമായ എല്ലാ മുന്നൊരുക്കങ്ങളും നടത്തിയാണ് പരീക്ഷകാലത്തേക്ക് സംസ്ഥാനം കടക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രണ്ടാം വർഷ എൻഎസ്‌ക്യുഎഫ് വൊക്കേഷണൽ പ്രായോഗിക പരീക്ഷ ഇന്ന് അവസാനിക്കും.

രണ്ടാം വർഷ നോൺ വൊക്കേഷണൽ പ്രായോഗിക പരീക്ഷ ഈ മാസം 16 ന് അവസാനിച്ചു. ഒന്നാം വർഷ എൻഎസ്‌ക്യുഎഫ് പ്രായോഗിക പരീക്ഷയും ഇന്ന് അവസാനിക്കും. തുടര്‍ന്നാണ് മാര്‍ച്ച് ഒന്ന് മുതല്‍ പൊതു പരീക്ഷകള്‍ക്ക് തുടക്കമാകുക. എസ്എസ്എൽസി പരീക്ഷ മാർച്ച് നാലിനാണ് ആരംഭിക്കുക. കേരളം, ലക്ഷദ്വീപ്, ഗള്‍ഫ് മേഖലകളിലെ 2,971 പരീക്ഷാ കേന്ദ്രങ്ങളിലായി 4,27,105 വിദ്യാര്‍ത്ഥികളാണ് ഇക്കൊല്ലം എസ്എസ്എല്‍സി പരീക്ഷ എഴുതുന്നത്. കേരളത്തിൽ 2955 ഉം ഗൾഫ് മേഖലയിൽ ഏഴും ലക്ഷദ്വീപിൽ ഒമ്പതും ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിലാണ് പരീക്ഷ നടക്കുന്നത്. റഗുലർ വിഭാഗത്തിൽ 4,27,105 വിദ്യാര്‍ത്ഥികളും പ്രൈവറ്റ് വിഭാഗത്തിൽ 118 വിദ്യാര്‍ത്ഥികളും പരീക്ഷ എഴുതും. ആകെ 2,17,525 ആൺകുട്ടികളും 2,09,580 പെണ്‍കുട്ടികളും പരീക്ഷ എഴുതും.

മലയാളം മീഡിയത്തിൽ 1,67,772 വിദ്യാര്‍ത്ഥികളും ഇംഗ്ലീഷ് മീഡിയത്തിൽ 2,56,135 വിദ്യാർത്ഥികളുമാണ് പരീക്ഷ എഴുതുന്നത്. ഗൾഫ് മേഖലയിൽ 536 ഉം ലക്ഷദ്വീപിൽ 285 വിദ്യാർത്ഥികളുമാണ് പരീക്ഷ എഴുതുന്നത്. ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പരീക്ഷ എഴുതുന്ന കേന്ദ്രം തിരൂരങ്ങാടി പികെഎംഎംഎച്ച്എസ് എടരിക്കോടാണ്. 2085 വിദ്യാർത്ഥികളാണ് ഇവിടെ പരീക്ഷ എഴുതുന്നത്. ഏറ്റവും കുറവ് വിദ്യാർത്ഥികൾ പരീക്ഷ എഴുതുന്ന കേന്ദ്രങ്ങൾ മൂവാറ്റുപുഴ എൻഎസ്എസ്എച്ച്എസ്, തിരുവല്ല ഗവൺമെന്റ് എച്ച്എസ് കുട്ടൂർ, ഹസൻ ഹാജി ഫൗണ്ടേഷൻ ഇന്റർനാഷണൽ എച്ച്എസ്, എടനാട് എൻഎസ്എസ് എച്ച്എസ് എന്നീ സ്‌കൂളുകളാണ്. ഇവിടെ ഓരോ വിദ്യാർത്ഥി വീതമാണ് പരീക്ഷ എഴുതുന്നത്.

ഹയര്‍സെക്കന്‍ഡറി ഒന്നാം വർഷം പരീക്ഷ എഴുതുന്നത് 4,14,159 വിദ്യാർത്ഥികളും രണ്ടാം വർഷം പരീക്ഷ എഴുതുന്നത് 4,41,213 വിദ്യാർത്ഥികളുമാണ്. ഒന്നും രണ്ടും വർഷങ്ങളിലായി ആകെ 8,55,372 വിദ്യാർത്ഥികള്‍ പരീക്ഷ എഴുതും. ഹയർ സെക്കന്‍ഡറി പരീക്ഷകൾക്കായി 2017 പരീക്ഷാ കേന്ദ്രങ്ങളും നിശ്ചയിച്ചിട്ടുണ്ട്. ഇതിൽ 1994 പരീക്ഷാ കേന്ദ്രങ്ങൾ കേരളത്തിലും എട്ട് പരീക്ഷാ കേന്ദ്രങ്ങൾ ഗൾഫ് മേഖലയിലും എട്ട് പരീക്ഷാ കേന്ദ്രങ്ങൾ ലക്ഷദ്വീപിലും ആറ് പരീക്ഷാ കേന്ദ്രങ്ങൾ മാഹിയിലുമാണ്. ഹയർ സെക്കന്‍ഡറി പരീക്ഷയുടെ ഉത്തരക്കടലാസ് മൂല്യനിർണയം ഏപ്രിൽ ഒന്ന് മുതൽ ആരംഭിക്കും. എസ്എസ്എൽസി, ഹയർ സെക്കന്‍ഡറി, വൊക്കേഷണൽ ഹയർസെക്കന്‍ഡറി പരീക്ഷകളുടെ പരീക്ഷാ ഫലം മെയ് രണ്ടാം വാരം പ്രസിദ്ധീകരിക്കുന്ന തരത്തിലാണ് ക്രമീകരിച്ചിട്ടുള്ളത്.

Eng­lish Sum­ma­ry: SSLC Plust­wo exams
You may also like this video

Kerala State - Students Savings Scheme

TOP NEWS

June 14, 2025
June 13, 2025
June 13, 2025
June 13, 2025
June 13, 2025
June 13, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.