2 May 2024, Thursday

Related news

March 20, 2024
March 12, 2024
February 29, 2024
February 28, 2024
February 28, 2024
February 22, 2024
February 15, 2024
February 11, 2024
February 10, 2024
February 8, 2024

പ്രാണപ്രതിഷ്‌ഠയ്ക്ക് കാസർകോട് സ്കൂളിന് അവധി കൊടുത്ത സംഭവം: നടപടിയെടുക്കുമെന്ന് മന്ത്രി 

Janayugom Webdesk
തിരുവനന്തപുരം
January 23, 2024 8:03 pm

അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്‌ഠയോടനുബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അനുമതിയില്ലാതെ കാസർകോട് സ്കൂളിന് അവധി കൊടുത്ത സംഭവം വളരെ ഗൗരവമുള്ളതാണെന്നും വിശദ റിപ്പോർട്ട്  ലഭിച്ചശേഷം സ്കൂൾ അധികൃതർക്കെതിരെ കർശന നടപടിയെടുക്കുമെന്നും മന്ത്രി വി ശിവൻകുട്ടി.

സര്‍ക്കാരുമായി ആലോചിച്ചശേഷം അവധി നൽകാൻ ജില്ലാ കളക്‌ടർക്ക് മാത്രമേ അധികാരമുള്ളൂ. സ്‌കൂളിന് അവധി നൽകാൻ പ്രഥമാദ്ധ്യാപകൻ അപേക്ഷ നൽകിയിരുന്നെങ്കിലും ഡിഇഒ അനുമതി നൽകിയില്ല. വിദ്യാഭ്യാസ ഡയറക്‌ടറോട് വിശദ റിപ്പോർട്ട് തേടിയിട്ടുണ്ട്. ബിജെപി ഭരിക്കുന്ന പഞ്ചായത്തിന്റെ സമ്മർദ്ദത്തിലാണല്ലോ അവധി നൽകിയെന്ന ചോദ്യത്തിന് ബിജെപി ഓഫിസല്ല, സർക്കാരാണ് ഹെഡ്‌മാസ്റ്റര്‍ക്ക് ശമ്പളം കൊടുക്കുന്നതെന്നായിരുന്നു മന്ത്രിയുടെ മറുപടി.

Eng­lish SUm­ma­ry: Kasaragod school hol­i­day for ayo­d­hya ramtem­ple inau­gu­ra­tion: Min­is­ter says action will be taken
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.