സംവരണ ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ ന്യൂനപക്ഷങ്ങളെ നിശ്ചയിക്കേണ്ടത് ജില്ലാതലത്തിലാകണം എന്ന് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. ന്യൂനപക്ഷങ്ങളെ നിശ്ചയിച്ചുകൊണ്ടുള്ള 1993ലെ സര്‍ക്കാര്‍ വിജ്ഞാപനവും ഹര്‍ജിയില്‍ ചോദ്യം ചെയ്യുന്നു.
ഭരണഘടന ആര്‍ട്ടിക്കിള്‍ 29, 30 പ്രകാരം സംവരണാനുകൂല്യങ്ങള്‍ക്കായി ന്യൂനപക്ഷങ്ങളെ നിശ്ചയിക്കേണ്ടത് ജില്ലാതലത്തിലാകണം. കൂടാതെ 1993ല്‍ മുസ്‌ലിം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, പാഴ്സി, ജൈന വിഭാഗങ്ങളെ ന്യൂനപക്ഷമായി വിജ്ഞാപനം ചെയ്ത സര്‍ക്കാര്‍ തീരുമാനം ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍, 14,15, 21, 29 എന്നിവയ്ക്ക് വിരുദ്ധമാണെന്നും ഹര്‍ജിയില്‍ പറയുന്നു. ന്യൂനപക്ഷങ്ങളെ നിശ്ചയിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് അധികാരം നല്‍കുന്ന നാഷണല്‍ കമ്മിഷന്‍ ഫോര്‍ മൈനോറിറ്റീസ് നിയമം 1992 നെയും ഹര്‍ജിയില്‍ ചോദ്യം ചെയ്യുന്നു.
ചില സംസ്ഥാനങ്ങളില്‍ ഹിന്ദുക്കള്‍ ന്യൂനപക്ഷമാണ്. ചില സംസ്ഥാനങ്ങളില്‍ മുസ്‌ലിങ്ങളും. ഇത്തരത്തില്‍ പ്രാദേശികമായി സംവരണം സംബന്ധിച്ച കാര്യത്തില്‍ ഭൂരിപക്ഷ ന്യൂനപക്ഷ വിവേചനം നിലനില്‍ക്കുന്നുണ്ടെന്നും ദേവിക നന്ദന്‍ താക്കൂര്‍ ഹര്‍ജിയില്‍ പറയുന്നു.
English Summary:Minorities by district; Petition in the Supreme Court
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.