റഷ്യയിലെ താല്കാലിക സൈനിക കേന്ദ്രത്തിനു നേരെ ഉക്രെയ്ന്‍ മിസൈല്‍ ആക്രമണം നടത്തി. പടിഞ്ഞാറൻ റഷ്യയിലെ അതിർത്തി നഗരമായ ബെൽഗോറോഡിലെ ക്രാസ്നി ഒക്ത്യാബറിലെ സൈനിക കേന്ദ്രത്തിനു നേരെയായിരുന്നു ആക്രമണം. ആയുധങ്ങള്‍ ശേഖരിക്കുന്നതിന് താല്കാലികമായി നിര്‍മ്മിച്ച സൈനിക കേന്ദ്രത്തില്‍ മിസൈൽ പതിച്ചതായി റഷ്യൻ വാർത്താ ഏജൻസി ടാസ് ആണ് റിപ്പോര്‍ട്ട് ചെയ്തത്. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. നാല് റഷ്യൻ സൈനികർക്ക് പരുക്കേറ്റു. ബെൽഗ്രേഡിലെ പ്രാദേശിക ഓൺലൈൻ മാധ്യമം മിസൈൽ ആക്രമണത്തിന്റെതെന്നു കരുതുന്ന വീഡിയോ പുറത്തുവിട്ടിരുന്നു. ഉക്രെയ്ന്‍ സേന ഇതിനോട് പ്രതികരിച്ചിട്ടില്ല.
English Summary:Missile attack on Russian military base
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.