27 July 2024, Saturday
KSFE Galaxy Chits Banner 2

മിസൈല്‍ വിക്ഷേപണം സാങ്കേതിക പിഴവ്: കേന്ദ്രം

Janayugom Webdesk
ന്യൂഡല്‍ഹി
March 15, 2022 11:30 pm

പാകിസ്ഥാനിലേക്ക് മിസൈൽ വിക്ഷേപിക്കപ്പെട്ടത് സാങ്കേതിക പിഴവ് മൂലമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. ആയുധ സംവിധാനങ്ങള്‍ക്ക് പോരായ്മയുണ്ടെങ്കില്‍ അടിയന്തരമായി പരിഹരിക്കുമെന്നും മന്ത്രി രാജ്യസഭയില്‍ വിശദീകരിച്ചു. ഉന്നതതല അന്വേഷണ റിപ്പോർട്ട് കിട്ടിയാലുടന്‍ തുടര്‍ നടപടികൾ സ്വീകരിക്കും. രാജ്യത്തിന്റെ മിസൈല്‍ സംവിധാനം വിശ്വസനീയവും സുരക്ഷിതവുമാണെന്നും അദ്ദേഹം ഉറപ്പ് നല്‍കി. ക്രിപ്റ്റോകറന്‍സി അവതരിപ്പിക്കാന്‍ കേന്ദ്രത്തിന് പദ്ധതിയില്ലെന്ന് ധനകാര്യമന്ത്രി. ആര്‍ബിഐ ഇതുവരെ ക്രിപ്റ്റോകറന്‍സിക്ക് രാജ്യത്ത് അനുമതിയില്ലെന്നും ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി രാജ്യസഭയില്‍‍ പറഞ്ഞു. 53,000 കോടി രൂപയുടെ ജിഎസ്‌ടി നഷ്ടപരിഹാരം സംസ്ഥാനങ്ങള്‍ക്ക് വിതരണം ചെയ്തിട്ടില്ലെന്ന് ധനകാര്യമന്ത്രി നിര്‍മ്മലാ സീതാരാമന്‍ രാജ്യസഭയില്‍ പറഞ്ഞു.

Eng­lish sum­ma­ry; Mis­sile Launch Tech­ni­cal Error: Center

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.