16 June 2024, Sunday

Related news

June 11, 2024
May 30, 2024
May 18, 2024
May 16, 2024
May 13, 2024
May 12, 2024
May 11, 2024
May 10, 2024
May 10, 2024
May 10, 2024

അമ്മയെദത്തു പുത്രിയും ജീവിതപങ്കാളിയും ചേര്‍ന്ന് വധിച്ചു

Janayugom Webdesk
ഹൈദരാബാദ്
September 12, 2021 2:35 pm

തെലങ്കാനയില്‍ അമ്മയെ ദത്തു പുത്രിയും ജീവിതപങ്കാളിയും ചേർന്ന് കൊലപ്പെടുത്തി. ഹൈദരാബാദിലെ സൈബറാബാദ് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. ഫ്രഞ്ച് പൗരയായ ക്രിസ്റ്റീനയാണ് കൊല്ലപ്പെട്ടത്. സംഭവുമായി ബദ്ധപ്പെട്ട് ഇവരുടെ ദത്തു മകളെയും കാമുകനെയും, സുഹൃത്തിനെയും സൈബറാബാദ് പൊലീസ് അറസ്റ്റ് ചെയ്തു. രണ്ട് ദിവസമായി ക്രിസ്റ്റീനയെ കാണാനില്ലായിരുന്നു. പിന്നീട് ഹിമായത് സാഗറിന് സമീപത്തുവെച്ച് മൃതദേഹം കണ്ടെത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവരുടെ വളർത്തു മകൾ റോമാ (24 ), ഇവരുടെ ജീവിതപങ്കാളി വിക്രം ശ്രീരാമുല (25) ‚ സുഹൃത്ത് രാഹുൽ എന്നിവരാണ് പിടിയിലായത്. സ്വത്തുക്കൾക്ക് വേണ്ടിയാണ് കൊല നടത്തിയതെന്നാണ് പ്രാഥമിക വിവരം .സെപ്റ്റംബർ ഒമ്പത് രാത്രി മുതൽ ക്രിസ്റ്റീനയെ കാണാനില്ലെന്ന മരുമകന്റെ പരാതിയിലാണ് രാജേന്ദ്ര നഗർ പൊലീസ് അന്വേഷണം ആരംഭിച്ചത്. എന്നാൽ കുടുംബാംഗങ്ങളുടെ പരാതിയെത്തുടര്‍ന്ന് റോമയെ പൊലീസ് ചോദ്യം ചെയ്യലിന് വിധേയയാക്കുകയായിരുന്നു.

അന്വേഷണത്തിൽ ജീവിതപങ്കാളിയും സുഹൃത്തും കൊലയിൽ പങ്കാളികളായെന്ന് കണ്ടത്തി. സെപ്തംബർ എട്ടിനു ക്രിസ്റ്റീനയുടെ വീട്ടിൽ എത്തിയ വിക്രവും രാഹുലും കയറുപയോഗിച്ച് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയും പിന്നീട് മൃതദേഹം കാറിൽ കൊണ്ടുപോയി ഹിമായത് സാഗർ റിസർവോയറിനു സമീപത്തെ കുറ്റിക്കാട്ടിൽ ഉപേക്ഷിക്കുകയായിരുന്നു.

30 വർഷം മുമ്പ് ഇന്ത്യയിലേക്ക് കുടിയേറുകയും ഇവിടെ സ്ഥിരതാമസമാക്കുകയും ചെയ്ത ക്രിസ്റ്റീന, പാവപ്പെട്ടവരെയും അനാഥർക്കുമായി ടോളി ചൗക്കിയിലും ദർഘ ഖാലിജ് ഖാൻ ഗ്രാമത്തിലും മാരിക്ക ഹൈസ്കൂളുകൾ സ്ഥാപിച്ചു. രണ്ട് പെൺകുട്ടികളുടെ അമ്മയായ ക്രിസ്റ്റീന രണ്ട് പെൺകുട്ടികളെ ദത്തെടുക്കുകയും ചെയ്തിരുന്നു.

കൊലനടന്ന ദിവസം റോമയെ വീട്ടിൽ ആക്കിയ ശേഷം തിരികെ എത്തിയ ക്രിസ്റ്റീനയെ വീട്ടിൽ ഒളിച്ചിരുന്ന പ്രതികൾകൊലപ്പെടുത്തുകയായിരുന്നു. ശേഷം കാറിന്റെ താക്കോൽ, ലാപ്ടോപ്പ്, ഐഫോൺ എന്നിവയുമായാണ് മടങ്ങിയത്. പിറ്റേദിവസം, ക്രിസ്റ്റീനയുടെ അക്കൗണ്ടിൽ നിന്ന് റോമയുടെ അക്കൗണ്ടിലേക്ക് അവർ രണ്ട് ലക്ഷം രൂപ കൈമാറിയിരുന്നതായി പോലീസ് കണ്ടത്തി.

 

eng­lish summary;missing french nation­al found mur­dered in hyderabad
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.