20 May 2024, Monday

Related news

May 18, 2024
May 16, 2024
May 13, 2024
May 12, 2024
May 11, 2024
May 10, 2024
May 10, 2024
May 10, 2024
May 6, 2024
May 6, 2024

നരേന്ദ്ര ദാബോൽക്കർ വധക്കേസ്: കുറ്റക്കാരായ രണ്ടുപേര്‍ക്ക് ജീവപര്യന്തം

Janayugom Webdesk
ന്യൂഡല്‍ഹി
May 10, 2024 12:40 pm

ആക്ടിവിസ്റ്റ് നരേന്ദ്ര ദാഭോൽക്കറെ കൊലപ്പെടുത്തിയ കേസിൽ രണ്ടുപേർക്ക് പൂനെ കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. കേസിലെ മറ്റ് മൂന്ന് പ്രതികളെ കോടതി വെറുതെവിട്ടു. 2013ലാണ് പൂനെയിൽ വച്ച് പ്രതികള്‍ നരേന്ദ്ര ധബോല്‍ക്കറെ വെടിവച്ച് കൊലപ്പെടുത്തിയത്. കേസില്‍

സച്ചിൻ അന്ദുരെയ്‌ക്കും ശരദ് കലാസ്‌ക്കറിനും എതിരായ കൊലപാതകം, ഗൂഢാലോചന എന്നീ കുറ്റങ്ങൾ പ്രോസിക്യൂഷൻ തെളിയിച്ചിട്ടുണ്ടെന്നും ജീവപര്യന്തം തടവും 5 ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ടെന്നും അഡീഷണൽ സെഷൻസ് ജഡ്ജി (സ്പെഷ്യൽ കോടതി) പി പി ജാദവ് പറഞ്ഞു. പ്രതികളായ ഇഎൻടി സർജൻ താവ്‌ഡെ, സഞ്ജീവ് പുനലേക്കർ, വിക്രം ഭാവെ എന്നിവരെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെവിട്ടു.

2015 ഫെബ്രുവരിയിൽ ഗോവിന്ദ് പൻസാരെയെയും അതേ വർഷം ഓഗസ്റ്റിൽ കോലാപൂരിൽ എംഎം കൽബുർഗിയെയും വെടിവെച്ചുകൊന്നതിന് പിന്നാലെയാണ് ദാഭോൽക്കറുടെ കൊലപാതകം. പിന്നാലെ 2017 സെപ്തംബറില്‍ ഗൗരി ലങ്കേഷും ബെംഗളൂരുവിലെ വീടിന് പുറത്ത് വെടിയേറ്റ് മരിച്ചിരുന്നു. 

പൂനെ പോലീസാണ് ആദ്യം കേസ് അന്വേഷിച്ചത്. ബോംബെ ഹൈക്കോടതിയുടെ ഉത്തരവിനെത്തുടർന്ന് സിബിഐ 2014‑ൽ അന്വേഷണം ഏറ്റെടുക്കുകയും ഹിന്ദു വലതുപക്ഷ സംഘടനയായ സനാതൻ സൻസ്തയുമായി ബന്ധമുള്ള ഇഎൻടി സർജൻ ഡോ.വീരേന്ദ്രസിങ് തവാഡെയെ 2016 ജൂണിൽ അറസ്റ്റ് ചെയ്യുകയും ചെയ്തു. കൊലപാതകത്തിന്റെ സൂത്രധാരന്മാരിൽ ഒരാളാണ് തവാഡെ.

Eng­lish Sum­ma­ry: Naren­dra Dabolkar mur­der case: Life impris­on­ment for two accused

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.