23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 17, 2024
December 17, 2024
December 17, 2024
December 8, 2024
December 8, 2024
December 7, 2024
December 6, 2024
December 6, 2024
December 5, 2024

അപ്പോയിന്റ്‌മെന്റ് ഇല്ലാതെ കാണാന്‍ കഴിയില്ല; ഡോക്ടറെ അടിച്ച മകള്‍ക്കുവേണ്ടി ക്ഷമ ചോദിച്ച് മുഖ്യമന്ത്രി

Janayugom Webdesk
ഐസ്വാള്‍
August 21, 2022 6:14 pm

ഡോക്ടറെ മകൾ മർദ്ദിക്കുന്ന വീഡിയോ വൈറലായതിന് പിന്നാലെ മിസോറാം മുഖ്യമന്ത്രി സോറാംതംഗ പരസ്യമായി മാപ്പ് പറഞ്ഞു. മുഖ്യമന്ത്രിയുടെ മകൾ മിലാരി ചാങ്‌തെ തലസ്ഥാനമായ ഐസ്‌വാളിലെ ഒരു ക്ലിനിക്കില്‍ ഡോക്‌ടർറിനെ അപ്പോയിന്റ്‌മെന്റ് ഇല്ലാതെ കാണാൻ വന്നത്. ചികിത്സിക്കാന്‍ വിസമ്മതിച്ച ഡോക്ടറിനെ അസ്വസ്ഥയായ യുവതി മര്‍ദ്ദിക്കുകയായിരുന്നു. ബുധനാഴ്ചയാണ് സംഭവം നടന്നത്. മുഖ്യമന്ത്രിയുടെ മകളോട് ക്ലിനിക്കിൽ എത്തുന്നതിന് മുമ്പ് അപ്പോയിന്റ്മെന്റ് എടുക്കാൻ ഡോക്ടർ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അപ്പോയിന്റ്മെന്റ് ഇല്ലാതെ കാണാന്‍ കഴിയില്ലെന്ന് അറിയിച്ചതോടെയാണ് ഡോക്ടറെ അക്രമിച്ചത്. യുവതിയെ തടയാൻ ശ്രമിക്കുന്നതിനിടെ ഡോക്ടറുടെ മുഖത്ത് അടിക്കുന്നതും വൈറലായ ദൃശ്യങ്ങളില്‍ കാണാം. 

വീഡിയോ വൈറലായതോടെ മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങൾക്കുമെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം ഉയർന്നിരുന്നു. ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ (ഐഎംഎ) മിസോറാം യൂണിറ്റ് തുടര്‍ന്ന് പ്രതിഷേധം ആരംഭിച്ചു. ഇന്നലെ ഡോക്ടർമാർ കറുത്ത ബാഡ്ജ് ധരിച്ചാണ് ജോലിക്ക് പ്രവേശിച്ചു. ഒടുവിൽ തന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാമിലൂടെ മുഖ്യമന്ത്രി പരസ്യമായി ക്ഷമാപണം നടത്തി. പോസ്റ്റിൽ കൈയെഴുത്തു കുറിപ്പിൽ ഐസ്വാൾ ആസ്ഥാനമായുള്ള ഡെർമറ്റോളജിസ്റ്റിനോട് മകളുടെ മോശം പെരുമാറ്റത്തിന് താൻ ക്ഷമ ചോദിക്കുന്നുവെന്നും ഒരു തരത്തിലും അവളുടെ പെരുമാറ്റത്തെ ന്യായീകരിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Eng­lish Summary:mizoram Chief Min­is­ter apol­o­gized for his daugh­ter’s mis­be­hav­ior of beat­ing the doctor
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.