പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ പ്രൊഫ. എം കെ പ്രസാദിന്റെ നിര്യാണത്തിൽ ബിനോയ് വിശ്വം എം പി അനുശോചനം രേഖപ്പെടുത്തി. പ്രസാദ് സാർ ക്ലാസ് മുറിയിൽ വച്ച് പഠിപ്പിച്ചിട്ടില്ല. എന്നാൽ പരിസ്ഥിതിയുടെ ശാസ്ത്രവും അതിന്റെ സമരബോധവും പഠിപ്പിച്ച അദ്ധ്യാപകനാണ് അദ്ദേഹം. സൈലന്റ് വാലി മുതൽ എറണാകുളത്തെ മംഗള വനംവരെയുള്ളവ അദ്ദേഹത്തിന്റെ കൂടി സ്മാരകങ്ങളാണ്. വികസനത്തിന് കണ്ണ് കാണാതാകുമ്പോൾ അതിന്റെ കണ്ണു തുറപ്പിക്കാൻ ഉറക്കമിളച്ച ശാസ്ത്രജ്ഞനാണ് പ്രസാദ് സാർ. ആഗോള താപനകാലം പ്രസാദ് സാർ പറയാൻ ശ്രമിച്ച സത്യങ്ങളുടെ മഹത്വം ഏവരെയും പഠിപ്പിച്ചു കൊണ്ടിരിക്കും. പ്രസാദ് സാറിന്റെ വിയോഗം ഏറെ വേദനയുളവാക്കുന്നുവെന്നും അദ്ദേഹം ഓര്‍മ്മിച്ചു.
പ്രൊഫ. എം. കെ. പ്രസാദിൻ്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.
പരിസ്ഥിതി പ്രസ്ഥാനങ്ങളുടെ നേതാവായും സമരങ്ങളുടെ മാർഗദർശിയായും പ്രൊഫ. പ്രസാദ് ചരിത്രത്തിൽ ഇടം പിടിക്കുന്ന സംഭാവനകളാണ് നൽകിയത്. നിരവധി ഗ്രന്ഥങ്ങൾ രചിച്ചിട്ടുളള അദ്ദേഹം അദ്ധ്യാപകനെന്ന നിലയിലും ആദരം നേടി. എം. കെ പ്രസാദിന്റെ വിയോഗത്തിലൂടെ പരിസ്ഥിതി, സാംസ്ക്കാരിക മേഖലകളിലെ സജീവ സാന്നിധ്യമാണ് ഇല്ലാതാകുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
English Summary:MK Prasad is a sleepy scientist to open the eyes of development: Binoy Vishwam MP
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.