24 January 2026, Saturday

Related news

January 23, 2026
January 21, 2026
January 21, 2026
January 18, 2026
January 17, 2026
January 10, 2026
January 10, 2026
January 8, 2026
January 8, 2026
January 8, 2026

ഭരണപരാജയം മറയ്ക്കാനായി ബിജെപി മതത്തെ ഉപയോഗപ്പെടുത്തുന്നതായി എം കെ സ്റ്റാലിന്‍

Janayugom Webdesk
ന്യൂഡല്‍ഹി
September 4, 2023 11:10 am

ഭരണ പരാജയം മറയ്ക്കാനായി ബിജെപി മതത്തെ ഉപയോഗിക്കുന്നുവെന്നു തമിഴ് നാട് മുഖ്യമന്ത്രിയും,ഡിഎംകെ ചെയര്‍മാനുമായ എം കെ സ്റ്റാലിന്‍ അഭിപ്രായപ്പെട്ടു.അതേസമയം, സനാതന ധര്‍മ്മത്തിനെതിരായ വിമര്‍ശനം ഇനിയും തുടരുമെന്ന് തമിഴ്‌നാട് കായികമന്ത്രി ഉദയനിധി സ്റ്റാലിനും വ്യക്തമാക്കി.

ഉദയനിധിയുടെ പ്രസ്താവന വംശഹത്യക്ക് ആഹ്വാനം നല്‍കിയെന്ന ബിജെപി പ്രചാരണം ബാലിശമാണെന്നും ഉദയനിധി സ്റ്റാലിന്‍ പറഞ്ഞു.ഇന്ത്യ മുന്നണിയെ ഭയക്കുന്നത് കാരണം ബിജെപി വാക്കുകള്‍ വളച്ചൊടിക്കുന്നു.ഒരു ഗോത്രം, ഒരു ദൈവം എന്നതാണ് ഡിഎംകെ നയം ഉദയനിധി പറഞ്ഞു.

2002 ല്‍ ഗുജറാത്തില്‍ വിദ്വേഷവും വെറുപ്പും വിതച്ചു. ഇപ്പോള്‍ ഹരിയാനയിലും മണിപ്പൂരിലും അതേശ്രമമാണ് ബിജെപി നടത്തുന്നത്.ഇതിന് ഇപ്പോള്‍ തടയിട്ടില്ലെങ്കില്‍ ഇന്ത്യയെ രക്ഷിക്കാനാകില്ല സ്റ്റാലിന്‍ അഭിപ്രായപ്പെട്ടു.

Eng­lish Summary: 

MK Stal­in says that BJP is using reli­gion to hide the fail­ure of governance

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.