17 November 2024, Sunday
KSFE Galaxy Chits Banner 2

Related news

November 17, 2024
November 17, 2024
November 17, 2024
November 16, 2024
November 16, 2024
November 16, 2024
November 16, 2024
November 16, 2024
November 15, 2024
November 14, 2024

കര്‍ണ്ണാടകത്തില്‍ ബിജെപിയില്‍ നിന്നും എംഎല്‍എമാര്‍ ഉള്‍പ്പെടെ രാജിവെയ്ക്കുന്നു;നേതൃത്വം ആശങ്കയില്‍

Janayugom Webdesk
ന്യൂഡല്‍ഹി
December 15, 2022 12:42 pm

കര്‍ണാടക ബിജെപിക്ക് വീണ്ടും തലവേദനയാകുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ബിജെപിയില്‍ നിന്ന് എംഎല്‍എമാര്‍ അടക്കം പാര്‍ട്ടിവിടുന്നു.ഹിമാചല്‍ പ്രദേശില്‍ ഉണ്ടായ തോല്‍വിയേക്കാള്‍ വലിയ പരാജയമായിരിക്കും പാര്‍ട്ടി ഏറ്റുവാങ്ങേണ്ടി വരുന്നചാഹചര്യമാണ് നിലനില്‍ക്കുന്നത്.

യദ്യൂരപ്പമാറിബസവരാജ ബൊമ്മയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തില്‍ വന്നിട്ടും ബിജെപിസര്‍ക്കാര്‍ എല്ലാ രംഗത്തും പരാജയപ്പെട്ടിരിക്കുകയാണ്. ഭരണവിരുദ്ധ തരംഗത്തോടൊപ്പം,നേതാക്കളുടെ കൊഴിഞ്ഞുപോക്കും സംസ്ഥാനത്ത് ബിജെപിയെ തൊല്ലുന്നുുമല്ല അലട്ടുന്നത്. മുതിർന്ന നേതാവും ബി ജെ പി എം എൽ സിയുമായ സി പുട്ടണ്ണയാണ് കോൺഗ്രസിൽ ചേരുമെന്ന് വ്യക്തമാക്കിയിരിക്കുന്നത്.ബി ജെ പി നേതൃത്വം വാഗ്ദാനങ്ങൾ പാലിച്ചില്ലെന്നും ഉടൻ തന്നെ അദ്ദേഹം പാർട്ടിയിൽ നിന്നും രാജിവെയക്കും.

കോണ്‍ഗ്രസ് ‑ജെഡിഎസ് സര്‍ക്കാരിനെ അട്ടിമറിച്ച് സംസ്ഥാനത്ത് യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള ബി ജെ പി സർക്കാരിന്റെ തിരിച്ച് വരവിന് നിർണായക പങ്കുവഹിച്ച നേതാവായിട്ട് കൂടി അദ്ദേഹത്തിന് അർഹമായ പരിഗണന നേതൃത്വം നൽകിയില്ലെന്ന് അനുയായികൾ വിമർശിച്ചു.2023 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ബെംഗളൂരു സിറ്റി മണ്ഡലത്തിൽ നിന്നും പുട്ടണ്ണയെ മത്സരിപ്പിക്കുമെന്ന് കോൺഗ്രസ് ഉറപ്പ് നൽകിയതായും അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ പറഞ്ഞു.മൂന്ന് ഓപ്ഷനുകളാണ് കോൺഗ്രസ് അദ്ദേഹത്തിന് മുന്നിൽ വെച്ചത്. രാജാജിനഗർ, പദ്മനാഭനഗർ, യശ്വന്ത്പൂർ. അദ്ദേഹമാണ് ഇക്കാര്യത്തിൽ ഇനി തീരുമാനമെടുക്കേണ്ടത്, നേതാക്കൾ പറഞ്ഞു.

പുട്ടണ്ണയെ കൂടാതെ ബിജെപി എംഎൽസിമാരായ സന്ദേശ് നാഗരാജ്, എ എച്ച് വിശ്വനാഥ് എന്നിവരും ഉടൻ കോൺഗ്രസിൽ ചേരുമെന്നാണ വിവരം.കന്നഡയിലെ പ്രമുഖ നിർമ്മാതാവ് കൂടിയായ സന്ദേശ് കുറച്ച് നാളുകളുമായി ബി ജെ പി നേതൃത്വവുമായി അകന്ന് നിൽക്കുകയായിരുന്നു. അദ്ദേഹം കഴിഞ്ഞ ദിവസം ബി ജെ പിയിൽ നിന്ന് രാജിവെച്ചിരുന്നു. തുടർന്ന് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ഖാർഗെയേയും കെപിസിസി അധ്യക്ഷൻ ഡികെ ശിവകുമാറിനേയും ബന്ധപ്പെട്ടെന്നാണ് വിവരം.

മുൻ കോൺഗ്രസ്- ജെഡിഎസ് സഖ്യസർക്കാരിനെ താഴെയിറക്കുന്നതിൽ നിർണായക പങ്കുവഹിച്ച എ എച്ച് വിശ്വനാഥും കോൺഗ്രസിലേക്കുള്ള മടക്കം പ്രഖ്യാപിച്ച് കഴിഞ്ഞു. വാഗ്ദാനം നൽകിയ മന്ത്രി പദം നൽകാത്തതാണ് വിശ്വനാഥിനെ ചൊടിപ്പിച്ചത്. തന്നെ ബിജെപി നേതൃത്വം വഞ്ചിച്ചതായി വിശ്വനാഥ് ആരോപിച്ചിരുന്നു. വരുന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ മൈസൂരുവിൽ നിന്ന് മത്സരിക്കാനായുള്ള ആഗ്രഹം വിശ്വനാഥ് കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. അതേസമയം ബി ജെ പി നേതാക്കളെ കൂടാതെ ജനതാദള്‍ എസ് നേതാവും ഉടൻ കോൺഗ്രസിൽ ചേർന്നേക്കുമെന്നാണ് വിവരം. എംഎല്‍എസിയായ വൈ എസ്‌ വി ദത്തയാണ് കോൺഗ്രസിലേക്ക് വരുന്നത്. കഴിഞ്ഞ ദിവസം അദ്ദേഹം ജെ ഡി എസിൽ നിന്നും രാജിവെച്ചിരുന്നു. പ്രവര്‍ത്തകരുടെ ആഗ്രഹപ്രകാരമാണ് താൻ പാർട്ടി വിട്ടതെന്ന് വൈ എസ്‌ വി ദത്ത പറഞ്ഞു.

Eng­lish Summary:
MLAs resign from BJP in Kar­nata­ka; lead­er­ship is worried

You may also like this video:

TOP NEWS

November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.