എം എൻ ദിനം ഇന്ന് സിപിഐ നേതൃത്വത്തിൽ സമുചിതമായി ആചരിക്കും. എം എന്റെ ഫോട്ടോയിൽ പുഷ്പാർച്ചന നടത്തിയും പാർട്ടി ഓഫീസുകൾ ചെങ്കൊടികൊണ്ട് അലങ്കരിച്ചും ദിനാചരണം വിജയിപ്പിക്കാൻ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അഭ്യർത്ഥിച്ചു.
തിരുവനന്തപുരം പട്ടത്ത് രാവിലെ 8.30ന് എം എൻ പ്രതിമയിൽ പുഷ്പാർച്ചന നടത്തും. രാവിലെ 10ന് എം എൻ സ്മാരകത്തിൽ രക്തപതാക ഉയർത്തി എം എൻ പ്രതിമയിൽ ഹാരാർപ്പണം നടത്തും. പാർട്ടി ദേശീയ കൗൺസിൽ അംഗം എൻ രാജൻ, ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ, മന്ത്രി ജി ആർ അനിൽ തുടങ്ങിയവർ സംബന്ധിക്കും. കൊല്ലത്ത് വൈകുന്നേരം ചേരുന്ന അനുസ്മരണ സമ്മേളത്തിൽ കാനം രാജേന്ദ്രൻ പങ്കെടുക്കും.
english summary;mn day
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.