28 April 2024, Sunday

Related news

April 20, 2024
April 18, 2024
April 6, 2024
April 5, 2024
April 5, 2024
April 4, 2024
April 2, 2024
March 29, 2024
March 25, 2024
March 24, 2024

മോഡി സർക്കാർ രാജ്യത്തെ കോർപ്പറേറ്റുകൾക്ക് അടിയറവെയ്ക്കുന്നു: സി എൻ ചന്ദ്രൻ

Janayugom Webdesk
July 17, 2022 6:03 pm

കോർപ്പറേറ്റുകൾക്ക് രാജ്യത്തെ അടിയറ വെയ്ക്കുന്ന നയമാണ് രാജ്യം ഭരിക്കുന്ന മോഡി സർക്കാർ സ്വീകരിക്കുന്നതെന്നും അഡാനിക്കും അംബാനിക്കും വേണ്ടിയുള്ള അടിമപ്പണിയാണ് മോഡി സർക്കാർ നടപ്പാക്കുന്നതെന്നും സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സി എൻ ചന്ദ്രൻ പറഞ്ഞു. സി പി ഐ മാനന്തവാടി മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ മേഖലയിൽ ഉൾപ്പെടെ കാവി വൽക്കരണം നടത്തുകയാണന്നും ചരിത്രത്തെ പോലും മാറ്റിമറിച്ച് ആർ എസ് എസ് അജണ്ടയാകുന്നതിന് കേന്ദ്ര സർക്കാർ കൂട്ടു നിൽക്കുകയാണന്നും കേരള സർക്കാരിനെ പോലും തകർക്കാൻ കേന്ദ്രം ശ്രമിക്കുകയാണന്നും അദ്ദേഹം പറഞ്ഞു.
കോർപ്പറേറ്റുകളുടെ പണം കൊണ്ട് ജനധിപത്യത്തെ അട്ടിമറിക്കുകയും വിലപേശൽ നടത്തുകയാണന്നും ഇതിന് കോൺഗ്രസും യുഡിഎഫും കൂട്ടു നിൽക്കുയാണന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിജെപിയുടെയും ആർ എസ് എസിന്റെയും പ്രചാരകരായി കോൺഗ്രസും യുഡിഎഫും മാറിയെന്നും കേരളത്തിലെ വികസനത്തിന് പിൻന്തുണ നൽകുന്നതിന് ബിജെപിയും കോൺഗ്രസും തയ്യാറാകുന്നില്ലെന്നും സി എൻ ചന്ദ്രൻ വിമര്‍ശിച്ചു.
ചടങ്ങില്‍ നിഖിൽ പത്മനാഭൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി വിജയൻ ചെറുകര, സംസ്ഥാന കൗൺസിർ അംഗം പി.കെ മൂർത്തി, ജില്ല അസിസ്റ്റന്റ് സെക്രട്ടറി ഇ ജെ ബാബു, ഡോ.അമ്പി ചിറയിൽ, ശോഭരാജൻ, അസിസ്സ് കോട്ടയിൽ, കെ സജീവൻ എന്നിവർ പ്രസംഗിച്ചു. മണ്ഡലം സെക്രട്ടറി വി കെ ശശിധരൻ റിപ്പോർട്ട് അവതരിപ്പിച്ചു.

Eng­lish Sum­ma­ry: Modi govt is sub­ju­gat­ing the coun­try’s cor­po­rates: CN Chandran

you may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.