ഏഴുവര്‍ഷത്തെ മോഡി ഭരണം രാജ്യത്തെ മഹാഭൂരിപക്ഷത്തിനും ദുരന്തകാലമാണെന്ന് പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകനും എഴുത്തുകാരനുമായ പി സായ്‌നാഥ് അഭിപ്രായപ്പെട്ടു. എഐവൈഎഫ് ദേശീയ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കര്‍ഷകരുടെ വരുമാനം കുത്തനെ ഇടിഞ്ഞപ്പോള്‍ ഇന്ത്യയിലെ അതിസമ്പന്നരുടെ ആസ്തി എത്രയോ ഇരട്ടിയാണ് ഉയര്‍ന്നത്.
ആദ്യ മോഡി സര്‍ക്കാര്‍ രാജ്യത്തെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന് പ്രഖ്യാപിച്ച കാലയളവ് അവസാനിക്കുന്നത് ഈ വര്‍ഷമാണ്, 2022. എന്നാല്‍ നിലനില്പിന് വേണ്ടി പ്രക്ഷോഭത്തിനിറങ്ങേണ്ട സാഹചര്യമാണ് മോഡി സൃഷ്ടിച്ചത്. സമ്പത്തിന്റെ അസമമായ വിതരണം മാത്രമല്ല ഭരണ നയങ്ങളുടെ പിന്തുണയോടെയുള്ള കൊള്ളയും അതിസമ്പന്നരുടെ ആസ്തി വര്‍ധനക്കു പിന്നിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ദുരന്തസമാനമായ മുതലാളിത്തവും അതിന് എല്ലാ സഹായങ്ങളും നല്കുന്ന ഭരണകൂടവുമാണ് സാധാരണക്കാരന്റെ ജീവിതത്തെ തകര്‍ത്തെറിഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു.
ENGLISH SUMMARY:Modi regime is a disaster for the vast majority: P Sainath
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.