27 July 2024, Saturday
KSFE Galaxy Chits Banner 2

Related news

July 26, 2024
July 26, 2024
July 25, 2024
July 25, 2024
July 21, 2024
July 21, 2024
July 18, 2024
July 17, 2024
July 17, 2024
July 17, 2024

തന്നെ ആക്ഷേപിക്കാന്‍ കോണ്‍ഗ്രസുകാര്‍ പരസ്പരംമത്സരിക്കുന്നതായി മോഡി

Janayugom Webdesk
ന്യൂഡല്‍ഹി
December 1, 2022 4:16 pm

ചിലരെന്നെ പിശാചെന്നും കൂറയെന്നും വിളിക്കുന്നു, ആര്‍ക്കാണെന്നെ കൂടുതല്‍ അധിക്ഷേപിക്കാന്‍ കഴിയുക എന്നതില്‍ കോണ്‍ഗ്രസിനുള്ളില്‍ മത്സരമാണ് നടക്കുന്നതെന്നു പ്രധാനമന്ത്രി നരേന്ദ്രമോഡി അഭിപ്രായപ്പെട്ടു, രാവണനെപ്പോലെ മോഡിക്ക്100 തലയുണ്ടോയെന്ന എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുടെ പരാമര്‍ശത്തിന് മറുപടിയുമായിയിട്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി രംഗത്തു വന്നത്.ആര്‍ക്കാണ് മോഡിയെ കൂടുതല്‍ അധിക്ഷേപിക്കാന്‍ കഴിയുക എന്നതില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളില്‍ ഒരു മത്സരം തന്നെ നടക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പ് പ്രചരണങ്ങളുടെ ഭാഗമായി ഗുജറാത്തിലെ കലോലില്‍ നടന്ന പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹംആര്‍ക്കാണ് മോഡിയെ കൂടുതല്‍ അധിക്ഷേപിക്കാന്‍ കഴിയുക, ആര്‍ക്കാണ് ഏറ്റവും രൂക്ഷമായ ആക്രമണം നടത്താന്‍ കഴിയുക എന്നതില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളില്‍ ഒരു മത്സരം തന്നെ നടക്കുന്നുണ്ട്,അദ്ദേഹം പറഞ്ഞു

ഖാര്‍ഗെ ജി എന്നെ രാവണനുമായി താരതമ്യം ചെയ്തു. ചിലര്‍ എന്നെ പിശാചെന്ന് വിളിക്കുന്നുവെന്നും ചിലരെന്നെ കൂറയെന്ന് വിളിക്കുന്നുവെന്നും മോഡി പറഞ്ഞു.ശ്രീരാമന്റെ അസ്തിത്വത്തില്‍ ഒരിക്കലും വിശ്വസിക്കാത്തവരിപ്പോള്‍ രാമായണത്തില്‍ നിന്ന് രാവണനെ കൊണ്ടുവരുന്നു. ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ എന്നെക്കുറിച്ച് പറഞ്ഞതിന് ശേഷം അവര്‍ ഖേദപ്രകടനമോ, പശ്ചാത്താപമോ പ്രകടിപ്പിക്കാത്തതില്‍ എനിക്ക് അത്ഭുതമുണ്ട്,മോഡി അഭിപ്രായപ്പെട്ടു

Eng­lish Summary:
Modi says that Con­gress mem­bers are com­pet­ing with each oth­er to attack him

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.