22 November 2024, Friday
KSFE Galaxy Chits Banner 2

Related news

September 11, 2024
April 15, 2024
February 13, 2024
January 2, 2024
November 24, 2023
October 31, 2023
October 19, 2023
October 9, 2023
September 12, 2023
August 19, 2023

വാനര വസൂരി: അനാവശ്യ ഭീതി വേണ്ടെന്ന് ആരോഗ്യമന്ത്രി, സ്വയം ചികിത്സ പാടില്ല

പകര്‍ച്ചവ്യാധി പരിശോധനയും നിരീക്ഷണവും കൂടുതല്‍ ശക്തമാക്കും.
ഉന്നതതല യോഗം ചേര്‍ന്നു
Janayugom Webdesk
July 22, 2022 9:19 pm

സംസ്ഥാനത്ത് പകര്‍ച്ചവ്യാധി പരിശോധനയും നിരീക്ഷണവും ശക്തമാക്കി. വാനര വസൂരി രോഗത്തെക്കുറിച്ച് അനാവശ്യ ഭീതി വേണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. എല്ലാവര്‍ക്കും രോഗത്തെ പറ്റി അവബോധം ഉണ്ടായിരിക്കണം. എല്ലാ ജില്ലകളിലും ഐസൊലേഷന്‍ സൗകര്യം ലഭ്യമാക്കി. വിമാനത്താവളങ്ങളില്‍ ഹെല്‍പ് ഡെസ്‌ക് ആരംഭിച്ച് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. എല്ലാ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പരിശീലനം ഉറപ്പാക്കണമെന്നും ഉന്നതതല യോഗത്തില്‍ മന്ത്രി നിര്‍ദേശം നല്‍കി. ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാള്‍, എന്‍എച്ച്എം സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഡോ. രത്തന്‍ ഖേല്‍ക്കര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. പി പി പ്രീത എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

സ്വയം ചികിത്സ പാടില്ല

മഴ തുടരുന്ന സാഹചര്യത്തില്‍ എലിപ്പനി, ഡെങ്കിപ്പനി ഏറെ ശ്രദ്ധിക്കണം. പനി വന്നാല്‍ പാരസെറ്റമോള്‍ കഴിച്ച് വീട്ടിലിരിക്കുന്ന സ്ഥിതി ഉണ്ടാകരുത്. സ്വയം ചികിത്സ പാടില്ല. പനി വന്നാല്‍ ഏത് പനിയാണെന്ന് ഉറപ്പ് വരുത്തണം. ചെള്ളു പനിയ്‌ക്കെതിരെയും ശ്രദ്ധിക്കണം. രോഗലക്ഷണങ്ങള്‍ കണ്ടാലുടനെ പരിശോധന നടത്തണം. പകര്‍ച്ചവ്യാധി അവബോധം സാധാരണക്കാരിലേക്ക് എത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ജില്ലകള്‍ നടത്തണം. സ്വകാര്യ ആശുപത്രികള്‍ പകര്‍ച്ച വ്യാധികള്‍ ആരോഗ്യ വകുപ്പിന് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. എല്ലാ സ്വകാര്യ ആശുപത്രികളും ഇത് പാലിക്കണമെന്നും ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചു.

വാക്‌സിന്‍ മറക്കരുത്

കോവിഡ് കേസുകള്‍ ഉയര്‍ന്ന് നില്‍ക്കുന്ന ജില്ലകള്‍ പ്രത്യേകം ശ്രദ്ധിക്കണം. മരണനിരക്ക് കൂടുതലും പ്രായമായവരിലും അനുബന്ധ രോഗമുള്ളവരിലുമായതിനാല്‍ അവര്‍ പ്രത്യേകം ശ്രദ്ധിക്കണം. എല്ലാവരും വാക്‌സിന്‍ കൃത്യസമയത്ത് എടുക്കണം. കരുതല്‍ ഡോസ് വാക്‌സിനേഷനായി ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ചിട്ടുണ്ട്. രണ്ടാം ഡോസ് എടുക്കാനുള്ളവരും കരുതല്‍ ഡോസ് എടുക്കാനുള്ളവരും സമയബന്ധിതമായി വാക്‌സിന്‍ എടുക്കണം. ആരോഗ്യപ്രവര്‍ത്തകരും മുന്നണി പോരാളികളും കരുതല്‍ ഡോസ് എടുക്കണം.

പകര്‍ച്ചപ്പനി ശ്രദ്ധിക്കണം

ജില്ലകള്‍ തദ്ദേശ സ്ഥാപനങ്ങളുടെ പങ്ക് ഉറപ്പ് വരുത്തി പകര്‍ച്ചവ്യാധി പ്രതിരോധം കൂടുതല്‍ ഊര്‍ജിതമാക്കണം. പകര്‍ച്ചപ്പനി പ്രതിരോധത്തില്‍ വളരെ പ്രധാനമാണ്. മണ്ണുമായോ മലിന ജലവുമായോ സമ്പര്‍ക്കത്തില്‍ വരുന്നവര്‍ എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിന്‍ നിര്‍ബന്ധമായി കഴിക്കണം. സ്വകാര്യ ആശുപത്രികളുടെ പങ്കാളിത്തം കൂടി ഉറപ്പ് വരുത്തണമെന്നും മന്ത്രി വ്യക്തമാക്കി.

Eng­lish Summary:Monkey pox: Health min­is­ter says no unnec­es­sary fear, no self-medication
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.