23 December 2024, Monday
KSFE Galaxy Chits Banner 2

Related news

July 28, 2023
November 29, 2022
September 16, 2022
September 13, 2022
September 5, 2022
September 2, 2022
August 23, 2022
August 17, 2022
August 15, 2022
August 13, 2022

വിമര്‍ശനങ്ങള്‍ക്ക് വിരാമം: മങ്കിപോക്സ് ഇനി എംപോക്സ്

Janayugom Webdesk
ജനീവ
November 29, 2022 12:43 pm

പേരില്‍ വംശീയ വിമര്‍ശനങ്ങള്‍ ഉണ്ടെന്ന ആരോപങ്ങളെ തുടര്‍ന്ന് മങ്കിപോക്സിന്റെ പേരില്‍ മാറ്റം വരുത്തി ലോകാരോഗ്യ സംഘടന. മങ്കി പോക്സ് ഇനിമുതല്‍ എം പോക്സ് എന്ന് അറിയപ്പെടും. 1958ൽ ഡെൻമാർക്കിൽ ഗവേഷണത്തിനായി സൂക്ഷിച്ചിരിക്കുന്ന കുരങ്ങുകളിലാണ് വൈറസ് ആദ്യം തിരിച്ചറിഞ്ഞത് എന്നതിനാലാണ് മങ്കിപോക്സിന് ഈ പേര് ലഭിച്ചത്. എന്നാല്‍ മനുഷ്യര്‍ ഉള്‍പ്പെടെയുള്ള എല്ലാ ജീവികളിലും മങ്കി പോക്സ് സ്ഥിരീകരിച്ചിരുന്നു. മങ്കിപോക്സ് എന്ന പേരിന് പിന്നിലെ വംശീയത ചൂണ്ടിക്കാട്ടി പല ഭാ​ഗങ്ങളിൽ നിന്ന് എതിർപ്പുയർന്നിരുന്നു. ഇതോടെയാണ് രോഗത്തിന്റെ പേരുമാറ്റുന്നതിനെക്കുറിച്ച് ലോകാരോ​ഗ്യ സംഘടന ചർച്ചകൾ ആരംഭിച്ചത്. കഴിഞ്ഞ ദിവസമാണ് പുതിയ പേര് ലോകാരോഗ്യ സംഘടന പരിചയപ്പെടുത്തിയത്.

മങ്കിപോക്സ് എന്ന പേര് കറുത്ത വർ​ഗക്കാരെ അധിക്ഷേപിക്കാൻ ഉപയോ​ഗിക്കുന്നു എന്നതാണ് ഒരു കാരണം. മറ്റൊന്ന് കുരങ്ങുകൾ മാത്രമാണ് ഈ രോ​ഗത്തിന് കാരണക്കാർ എന്ന തെറ്റിദ്ധാരണ ഉണ്ടാകും എന്നതായിരുന്നു. കുരങ്ങുകളെ തെരഞ്ഞു പിടിച്ച് ആക്രമിക്കുന്ന സാഹചര്യം പലയിടത്തും ഉണ്ടായിരുന്നു. വ്യാപനം വർധിച്ചതോടെ ലോകാരോ​ഗ്യ സംഘടന ആ​ഗോള ആരോ​ഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. 2015 മുതൽ തന്നെ അസുഖത്തിന്റെ പേര് പരിഷ്കരിക്കണമെന്ന് നിർദേശം വന്നിരുന്നുവെങ്കിലും പേരുമാറ്റം വൈകി. ഇക്കഴിഞ്ഞ ഓഗസ്റ്റിൽ 45 രാജ്യങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളോട് അസുഖത്തിന് പുതിയ പേര് നിർദേശിക്കാൻ ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടു. അങ്ങനെയാണ് എംപോക്സിലേക്ക് എത്തിയത്.

നിലവിലുള്ള പേര് പ്രസിദ്ധീകരണങ്ങളിൽ നിന്നും ഡിജിറ്റൽ രേഖകളിൽ നിന്നും നീക്കം ചെയ്യാൻ പരമാവധി ഒരു വർഷം വേണ്ടി വന്നേക്കുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകൂട്ടൽ. അതുവരെ രണ്ട് പേരും ഉപയോഗിക്കാം.

നിലവില്‍ ഈ വർഷം 110 രാജ്യങ്ങളിൽ നിന്നായി 81,107 എംപോക്സ് കേസ് സ്ഥിരീകരിച്ചിരുന്നു. 55 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളില്‍ 97 ശതമാനവും പുരുഷന്മാരാണ്. 34 വയസ്സ് പ്രായമുള്ള പുരുഷന്മാരിലാണ് രോഗം ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. പുരുഷന്മാരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട 85 ശതമാനം പുരുഷന്മാരും ഇതില്‍ ഉള്‍പ്പെടുന്നു.

ആഗോളതലത്തിൽ ഏറ്റവും കൂടുതൽ ബാധിച്ച 10 രാജ്യങ്ങൾ: യുണൈറ്റഡ് സ്റ്റേറ്റ്സ് (29,001), ബ്രസീൽ (9,905), സ്പെയിൻ (7,405), ഫ്രാൻസ് (4,107), കൊളംബിയ (3,803), ബ്രിട്ടൻ (3,720), ജർമ്മനി (3,672), പെറു (3,444), മെക്സിക്കോ (3,292), കാനഡ (1,449). ആഗോള കേസുകളുടെ 86 ശതമാനവും ഇവരാണ്. കഴിഞ്ഞയാഴ്ച 588 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ നാലാഴ്ചയ്ക്കിടെ, 92 ശതമാനം കേസുകളും അമേരിക്കയിൽ നിന്നും ആറ് ശതമാനം യൂറോപ്പിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എഴുപത്തിയൊന്ന് രാജ്യങ്ങളിൽ കഴിഞ്ഞ 21 ദിവസത്തിനിടെ പുതിയ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

Eng­lish Sum­ma­ry: Mon­key­pox is now Mpox

You may also like this video

TOP NEWS

December 23, 2024
December 23, 2024
December 23, 2024
December 23, 2024
December 23, 2024
December 23, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.