19 March 2024, Tuesday

Related news

March 5, 2024
October 7, 2023
September 30, 2023
September 25, 2023
September 11, 2023
September 8, 2023
August 23, 2023
July 31, 2023
July 9, 2023
June 26, 2023

ആവശ്യം പറഞ്ഞെത്തുന്നവര്‍ക്ക് പരോപകാരി, നാട്ടിലെ മാന്യൻ; മകളുടെ മനസമ്മതംപോലും മോൺസൺ രഹസ്യമാക്കി!

Janayugom Webdesk
ചേർത്തല
September 27, 2021 6:47 pm

പുരാവസ്തു വിൽപനക്കാരനെന്ന പേരിൽ 10 കോടിയുടെ തട്ടിപ്പ് നടത്തിയ ചേർത്തല വല്ലയിൽ മാവുങ്കൽ വീട്ടിൽ മോൺസൺ മാവുങ്കൽ നാട്ടിലെ മാന്യൻ. നാട്ടുകാരുമായി വലിയ ബന്ധമില്ലാതിരുന്ന ഇയാൾ കുടുംബ ഓഹരി ആയി കിട്ടിയ സ്ഥലത്ത് വർഷങ്ങളായി ഇരുനില വീട് വെച്ച് താമസിക്കുകയായിരുന്നു. രണ്ട് മക്കളാണ് ഉള്ളത്. നാട്ടുകാരുടെ ഏതെങ്കിലും ആവശ്യങ്ങൾക്കായി പിരിവിനായി ചെന്നാൽ മനസ് മടുപ്പിക്കാതെ കാര്യമായി കാര്യമായി സഹായിക്കും. വർഷങ്ങൾക്ക് മുമ്പ് തന്റെ ഇടവക പള്ളിയിലെ പെരുന്നാൾ വലിയ ആർഭാട രീതിയിലായിരുന്നു ആഘോഷിച്ചത്. വൻതുകയാണ് ഇതിനായി മുടക്കിയത്. എന്നാൽ മോൺസണിന്റെ ജോലി എന്താണെന്ന് നാട്ടുകാർക്ക് പോലും അറിയില്ലായിരുന്നു. വല്ലപ്പോഴും മാത്രമെ വീട്ടിലുണ്ടാകാറുള്ളു. മിക്ക ദിവസത്തിലും എറണാകുളത്തെ വസതിയിലാണ് കഴിഞ്ഞിരുന്നത്.

 


ഇതുകൂടി വായിക്കൂ: മോൺസൺ മാവുങ്കലിന്റെ തട്ടിപ്പ്: സുധാകരന്‍ പത്തു ദിവസം വീട്ടില്‍ താമസിച്ച്‌ ചികില്‍സ നടത്തി; 25 ലക്ഷം കൈമാറിയത് കെപിസിസി അധ്യക്ഷന്റെ സാന്നിധ്യത്തില്‍; മുന്‍ ഡിഐജി സുരേന്ദ്രനെതിരേയും കടുത്ത ആരോപണങ്ങള്‍


 

ചേർത്തലയിലുണ്ടാരുന്ന ദിവസങ്ങളിൽ മോൺസനുമായി ചിലർ വാക്കുതർക്കങ്ങൾ ഉണ്ടായതായി പ്രദേശവാസികൾ പറഞ്ഞു. ശനിയാഴ്ച മകളുടെ മനസമ്മതമായിരുന്നു. ചേർത്തല മുട്ടം പള്ളിയിലായിരുന്നു ചടങ്ങുകൾ. എന്നാൽ ഒരു അയൽവാസിയെ പോലും പങ്കെടുപ്പിച്ചില്ലെങ്കിലും വിശിഷ്ടാതിഥികൾ നിരവധി ഉണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു. മകളുടെ മനസമ്മതം നടന്ന ശനിയാഴ്ച രാത്രി 9 30 ഓടെയാണ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ രണ്ട് കാറുകളിലായി എത്തിയത്. വീടിന്റെ രണ്ട് വശങ്ങളിലായി പാർക്ക് ചെയ്ത ശേഷമാണ് മോൺസണെ അറസ്റ്റ് ചെയ്യുവാനായി വീടിനകത്ത് ഉദ്യോഗസ്ഥർ കയറി ചെന്നത്. മോൺസണും അന്വഷണ ഉദ്യോഗസ്ഥരുമായി വാക്കുതർക്കം നടക്കുന്നതിനിടെ മോൺസിന്റെ സ്വകാര്യ സെക്യൂറ്റി ഫോഴ്സ് പാഞ്ഞടുത്തു. ക്രൈംബ്രാഞ്ചാണ് എന്ന് മനസിലാക്കിയതോടെ സെക്യൂരിറ്റികൾ ഓടിമറയുകയാണുണ്ടായത്. ഇരുകൈകളിലും വിലങ്ങണിയിച്ചാണ് മോൺസണെ ജീപ്പിൽ കയറ്റിയത്. ആഢംഭര ജീവിതം നയിച്ചിരുന്ന മോൺസണിന്റെ രണ്ട് മുന്തിയ ഇനം ആഢംഭര കാറുകൾ വീടിന് പുറത്തുണ്ടായിരുന്നു. ഇവയുടെ രജിസ്ടേഷൻ നമ്പറുകൾ അന്തർസംസ്ഥാനത്തെയായിരുന്നു. ഒന്ന് മധ്യപ്രദേശത്തെയും, മറ്റൊന്ന് ഡൽഹിയിലെയും. പുതിയ വാഹനങ്ങൾ വാങ്ങുന്ന സ്വഭാവമില്ല. എല്ലാ കാറുകളും സെക്കന്റ്ഹാന്റ് വാഹനങ്ങളാണ്. കഴിഞ്ഞ കുറെ നാളുകൾക്ക് മുമ്പ് കാരവാനിലായിരുന്നു സഞ്ചാരമെന്നും നാട്ടുകാർ പറഞ്ഞു.

Eng­lish Sum­ma­ry: mon­son amvun­gal’s more fraud reveals

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.