9 September 2024, Monday
KSFE Galaxy Chits Banner 2

Related news

September 9, 2024
September 8, 2024
September 7, 2024
September 7, 2024
September 5, 2024
September 4, 2024
September 4, 2024
September 3, 2024
August 30, 2024
August 28, 2024

മോര്‍ബി ദുരന്തം: കരാറുകാരടക്കം ഒമ്പത് പേര്‍ അറസ്റ്റില്‍

Janayugom Webdesk
അഹമ്മദാബാദ്
October 31, 2022 10:05 pm

ഗുജറാത്തിലെ മോര്‍ബിയില്‍ തൂക്കുപാലം തകര്‍ന്നുണ്ടായ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 141 ആയി ഉയര്‍ന്നു. പാലത്തിന്റെ അറ്റകുറ്റപ്പണി ഏറ്റെടുത്ത കരാറുകാര്‍ ഉള്‍പ്പെടെ ഒമ്പതുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. നിരവധി പേരെ ഇനിയും കണ്ടെത്താനുണ്ട്. 177 പേരെ ഇതുവരെ രക്ഷപ്പെടുത്തി. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
തലസ്ഥാനമായ ഗാന്ധിനഗറില്‍നിന്ന് 300 കിലോ മീറ്റര്‍ അകലെയാണ് മോര്‍ബി. മഛു നദിക്കു കുറുകെയുള്ള നൂറ്റാണ്ടിലേറെ പഴക്കമുള്ള പാലമാണ് തകര്‍ന്നത്. അടുത്തിടെയാണ് പാലത്തിന്റെ അറ്റകുറ്റപ്പണി നടത്തിയത്. നവീകരണത്തിനായി ഏഴ് മാസമായി അടച്ചിട്ടിരിക്കുകയായിരുന്നു. അഞ്ച് ദിവസം മുമ്പാണ് പാലം തുറന്നുകൊടുത്തത്. ഞായാറാഴ്ച വൈകിട്ട് ആറരയോടെയാണ് പാലം തകര്‍ന്നുവീണത്.
കൂടുതല്‍ ആളുകള്‍ കയറിയതാകാം പാലം തകരാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം. തൂക്കുപാലം തകരുമ്പോള്‍ സ്ത്രീകളും കുട്ടികളുമടക്കം അഞ്ഞൂറോളം പേര്‍ ഉണ്ടായിരുന്നു. ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാതെയാണ് അറ്റകുറ്റപ്പണിക്ക് ശേഷം പാലം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തതെന്ന വിവരവും പുറത്തുവന്നു. സംഭവത്തില്‍ അഞ്ചംഗ ഉന്നതതല സംഘം അന്വേഷണം ആരംഭിച്ചു. തെരഞ്ഞെടുപ്പിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി ഗുജറാത്തില്‍ നടത്താനിരുന്ന റോഡ് ഷോ റദ്ദാക്കി. ദുരന്തത്തിന് ഇരയായവരെ എല്ലാ അര്‍ത്ഥത്തിലും സഹായിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞു.

Eng­lish Sum­ma­ry: Mor­bi tragedy: Nine peo­ple includ­ing con­trac­tors arrested

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.