19 April 2024, Friday

ഭക്ഷണം ഉണ്ടാക്കി നല്‍കിയില്ലെങ്കിലും മര്‍ദ്ദനം, പരാതി നല്‍കിയ ജീവനക്കാരിയെ പീഡിപ്പിച്ചു: ശിശുക്ഷേമ സമിതി സെക്രട്ടറിക്കെതിരെ കൂടുതല്‍ പരാതികള്‍, ഓഡിയോ പുറത്ത്

Janayugom Webdesk
പാലക്കാട്
March 29, 2022 6:10 pm

അഞ്ചു വയസില്‍ താഴെയുള്ള കുട്ടികളെ സംരക്ഷിക്കുന്ന അയ്യപുരം ശിശുക്ഷേമ സമിതി സെക്രട്ടറി കെ വിജയകുമാറിനെതിരെ കൂടുതല്‍ പരാതികള്‍. ഇവിടെയുള്ള കുട്ടികളെ സ്കെയില്‍ ഉപയോഗിച്ചും കൈകൊണ്ടും മര്‍ദ്ദിച്ചുവെന്ന പരാതിയെ തുടര്‍ന്ന് ജില്ലാ കളക്ടര്‍ മൃണ്‍മയീ ജോഷി അന്വേഷണം പ്രഖ്യാപിച്ചു. അതസേമയം മര്‍ദിച്ചെന്ന് പരാതി പുറത്തു വരികയും അന്വേഷണം ആരംഭിക്കുകയും ചെയ്തതിന് പിന്നാലെ ശിശുക്ഷേമ സമിതി സെക്രട്ടറി കെ വിജയകുമാര്‍ രാജിവെച്ചു.

 

ജില്ലാ ശിശുസംരക്ഷണ ഓഫീസറുടെ പരാതിയില്‍ നോര്‍ത്ത് പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. പ്രമുഖ സിപിഎം നേതാവു കൂടിയായ വിജയകുമാര്‍ ശിശുക്ഷേമ സമിതിക്ക് ലഭിച്ച ഫണ്ടുകള്‍ തിരിമറി നടത്തിയെന്ന പരാതിയും ഉയരുന്നുണ്ട്. ഇയാള്‍ പറയുന്ന ഭക്ഷണം ഉണ്ടാക്കി നല്‍കാത്തതിന്റെ പേരിലും കുട്ടികളെ മര്‍ദ്ദിച്ച സംഭവം മേലുദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയ ജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇയാളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഒത്താശ ചെയ്യുന്ന രണ്ടു ജീവനക്കാരികളെക്കുറിച്ചും ജില്ലാ കളക്ടര്‍ക്കും നോര്‍ത്ത് പൊലീസിനും പരാതി നല്‍കിയിട്ടും ഇതുവരെ നടപടിയുണ്ടായില്ലെന്ന് ഇവിടുത്തെ ജീവനക്കാരി നല്‍കിയ പരാതിയില്‍ പറയുന്നു.

Eng­lish Sum­ma­ry: More com­plaints against the Sec­re­tary of the Child Wel­fare Committee

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.