ഇറാനില്‍ ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തില്‍ 300ലധികം പേര്‍ കൊല്ലപ്പെട്ടതായി റെവല്യൂഷണറി ഗാർഡ്‌സ് ജനറൽ പറഞ്ഞു. വസ്ത്രധാരരീതി അനുസരിച്ചില്ലെന്ന് ആരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്ത മഹ്‌സ അമിനി കൊല്ലപ്പെട്ടതിന് പിന്നാലെയാണ് രാജ്യത്ത് പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്. കുട്ടികളടക്കം 300-ലധികം പേരാണ് കൊല്ലപ്പെട്ടതെന്ന് മെഹർ വാർത്താ ഏജൻസിയോട് ഗാർഡ്‌സ് എയ്‌റോസ്‌പേസ് വിഭാഗം മേധാവി ബ്രിഗേഡിയർ ജനറൽ അമീറലി ഹാജിസാദെ പറഞ്ഞു. പ്രകടനക്കാരുമായുണ്ടായ ഏറ്റുമുട്ടലിൽ നിലവധി പൊലീസുകാരും പട്ടാളക്കാരും കൊല്ലട്ടതായി പറയുന്നു. അതേസമയം ഒസ്‌ലോ ആസ്ഥാനമായുള്ള ഇറാൻ ഹ്യൂമൻ റൈറ്റ്‌സ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം കുറഞ്ഞത് 416 കണക്കാക്കുന്നു.
English Summary:More than 300 people were killed in Iran’s anti-hijab protests
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.