ഇന്ത്യൻ ചരിത്രത്തിൽ ആദ്യമായാണ് ഒരു ചാൻസലർക്ക് എതിരെ ഇത്രയും പ്രതിഷേധം നടക്കുന്നതെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഉത്തരേന്ത്യയില്‍ ആര്‍എസ്എസും ബിജെപിയും നടപ്പിലാക്കുന്ന കാവിവല്‍ക്കരണം കേരളത്തിലും നടപ്പിലാക്കാനാണ് ഗവര്‍ണര്‍ ശ്രമിക്കുന്നത്. ഇതിനെതിരെയുള്ള കേരളത്തിലെ ജനങ്ങളുടെ പ്രതിഷേധമാണിത്. എൽഡിഎഫ് സർക്കാർ സംസ്ഥാനത്തെ സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യം വർധിപ്പിച്ചു. പൊതു വിദ്യാലയങ്ങളിൽ വിദ്യാർത്ഥികളുടെ എണ്ണം കൂട്ടി. പൊതുവിദ്യാഭ്യാസ മേഖല വലിയ രീതിയിൽ മുന്നേറുകയാണ്. വൈകാതെ കേരളത്തെ വിജ്ഞാന സമൂഹമാക്കുകയാണ് ലക്ഷ്യം. അതിനെ തകർക്കുവാനാണ് കേന്ദ്രം ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഗവര്‍ണര്‍ക്ക് ഭരണഘടനാപരമായി പ്രവര്‍ത്തിക്കാനുള്ള ബാധ്യതയുണ്ട്. ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി മാറ്റുകയെന്നതാണ് ബിജെപിയുടെ അജണ്ട. കൃത്യമായി പറഞ്ഞാല്‍ ഫാസിസത്തിലേക്കുള്ള യാത്രയാണത്. വൈവിധ്യമോ ഭരണഘടനയോ ഇല്ലാത്ത അവസ്ഥയില്‍ അത് കൊണ്ടെത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
English Summary: Move to implement saffronisation: MV Govindan
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.