27 July 2024, Saturday
KSFE Galaxy Chits Banner 2

ആരുപറഞ്ഞാലും മുടിവെട്ടുന്ന പ്രശ്നമില്ല; വെളിപ്പെടുത്തലുമായി മുടിയന്‍

സുനില്‍ കെ കുമാരന്‍ 
July 12, 2023 12:10 am

ഉന്നതവിദ്യാഭ്യാസത്തിന് തടസമായിട്ടും മുടി വളര്‍ത്തലില്‍ നിന്ന് പിന്‍തിരിയാതെ വിഷ്ണു. നീട്ടി വളര്‍ത്തിയ മുടി ഉപയോഗിച്ച് ഗിന്നസ് റിക്കോര്‍ഡ് നേടുകയെന്നതാണ് കൂട്ടാര്‍ അല്ലിയാര്‍ സ്വദേശി വിഷ്ണു ഭവനില്‍ വിഷ്ണു(22)ന്റെ ജീവിതാഭിലാഷം. ഉപ്പും മുളക് സീരിയലിലെ ഋഷിയെന്ന മുടിയന്‍ വിവാദം സജീവമായതോടെ കുട്ടാര്‍ സ്വദേശികളുടെ മുടിയനായ വിഷ്ണു ശ്രദ്ധാകേന്ദ്രമായി. തലമുടി വളര്‍ത്തി ആദ്യകാലങ്ങളില്‍ എതിര്‍പ്പുമായി പലരും പ്രത്യക്ഷത്തിലും അല്ലാതെയും വന്നെങ്കിലും കഴിഞ്ഞ നാല് വര്‍ഷമായി മുടി സംരക്ഷിച്ച് വളര്‍ത്തുന്ന തിരക്കിലാണ് വിഷ്ണു. ഇപ്പോള്‍ 80 സെന്റീമീറ്റര്‍ നീളമുണ്ട് തന്റെ തലമുടിയ്ക്ക്. ഇതിനെ പരിപാലിക്കുകയെന്നതാണ് ഏറ്റവും വലിയ ഭാരിച്ചപണിയാണെന്ന് വിഷ്ണു പറയുന്നു.

ചെമ്പരത്തി, കറ്റാര്‍വാഴ, ഉലുവ എന്നിവയാണ് മുടിയുടെ വളര്‍ച്ചയ്ക്കായി ഉപയോഗിക്കുക. തുടക്കം മുതലേ മാതാപിതാക്കളായ സുരേഷും ദീപയും സഹോദരന്‍ ജിഷ്ണുവും പ്രോത്സഹനമായി നില്‍ക്കുന്നുവെന്നതാണ് ഏക ആശ്വാസം. കോളജില്‍ ചേരുവാന്‍ ചെന്നപ്പോള്‍ മുടി നീട്ടി വളര്‍ത്തിയ വിഷ്ണു അധികൃതരുടെ കണ്ണില്‍ കരടായി. അതോടെ പഠനം നിര്‍ത്തി ഓട്ടോറിക്ഷയുമായി കൂട്ടാറില്‍ ഇറങ്ങി. തലമുടി നീണ്ടതോടെ എതിര്‍ത്ത പലരും ആരാധകരായി. ഇതോടെ കൂട്ടാര്‍ നിവാസികളുടെ മുടിയനായി മാറി വിഷ്ണു. അധിക നേരവും തലമുടി കെട്ടിവെച്ച് തലയില്‍ തൊപ്പിവെച്ചാണ് വിഷ്ണു നടക്കാറ്. ഇതിനാല്‍ തന്നെ അധികമാര്‍ക്കും അറിയില്ലായെങ്കിലും തലമുടി അടിച്ചിടുന്നതോടെ ആളുകള്‍ ഓടിയെത്തും. തലമുടി വളര്‍ത്തുന്നതിലൂടെ ജനശ്രദ്ധ ആകര്‍ഷിക്കുകയും ഈ മേഖലയിലെ വിവിധ റിക്കോര്‍ഡുകള്‍ കരസ്ഥമാക്കുകയെന്നതാണ് വിഷ്ണുവിന്റെ ജീവിതാഭിലാഷം.

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.