24 December 2024, Tuesday
KSFE Galaxy Chits Banner 2

Related news

December 24, 2024
December 13, 2024
December 13, 2024
December 10, 2024
December 8, 2024
December 5, 2024
November 29, 2024
November 16, 2024
November 9, 2024
November 7, 2024

ചേർത്തലയിലെ നവവധുവിന്റെ കൊലപാതകം; ഭർത്താവ് അറസ്റ്റിൽ

Janayugom Webdesk
ആലപ്പുഴ
June 2, 2022 6:14 pm

ആലപ്പുഴ ചേർത്തലയിൽ കൊലപ്പെട്ട നവവധു ഹെന നേരിട്ടത് ക്രൂരമായി പീഡനമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഹെനയുടെ ശരീരത്തിൽ 16 മുറിവുകൾ ഉള്ളതായും പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി. പല മുറിവുകൾക്കും ദിവസങ്ങൾ പഴക്കമുണ്ട്. തലക്കുള്ളിൽ 14 മുറിവുകളുണ്ട്.

മരണദിവസം കഴുത്തിന് കുത്തിപ്പിടിച്ച് ഭർത്താവ് അപ്പുക്കുട്ടൻ തല ഭിത്തിയിലിടിപ്പിച്ചു. ആശുപതിയിൽ എത്തിക്കുമ്പോഴേക്കും ഹെന മരിച്ചിരുന്നു. ഈ സമയം ഭർത്താവിന്റെ ബന്ധുവും ഭാര്യയും വീട്ടിലുണ്ടായിരുന്നുവെങ്കിലും ഇവർക്ക് സംഭവത്തിൽ പങ്കില്ലെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് അപ്പുക്കുട്ടനെ പൊലീസ് അറസ്റ്റ് ചെയ്തു. ആറ് മാസം മുമ്പ് വിവാഹിതയായ ഹെനയെ, കഴിഞ്ഞ മാസം 26ന് ആണ് കാളികുളത്തെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കുളിമുറിയിൽ കുഴഞ്ഞു വീണു എന്നായിരുന്നു ഭർതൃവീട്ടുകാർ പറഞ്ഞിരുന്നത്.

എന്നാൽ പോസ്റ്റ്‍മോർട്ടം നടത്തിയ ഡോക്ടർ കൊലപാതകമെന്ന സംശയം ഉന്നയിച്ചു. തുടർന്ന് അപ്പുക്കുട്ടനെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ചു. കഴുത്ത് ഞെരിച്ച് യുവതിയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് അപ്പുക്കുട്ടൻ മൊഴി നൽകി. കുടുംബ പ്രശ്ങ്ങളാണ് കാരണമെന്നും പൊലീസിനോട് പറഞ്ഞു.

ബൈപോളർ ഡിസ്ഓർഡർ രോഗിയായിരുന്നു ഹെന. ഇതറിഞ്ഞു കൊണ്ടാണ് ഹെനയെ അപ്പുക്കുട്ടൻ വിവാഹം ചെയ്തത്. വിവാഹ സമയത്ത് 75 പവൻ നൽകിയിരുന്നു. രണ്ടാഴ്ച മുമ്പ് 7 ലക്ഷം രൂപ കൂടി ആവശ്യപ്പെട്ട അപ്പുക്കുട്ടൻ കിട്ടാതെ വന്നതോടെ ഭാര്യയെ നിരന്തരം മർദ്ദിക്കുകയായിരുന്നു.

Eng­lish summary;Murder of a new­ly­wed in Chertha­la; Hus­band arrested

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.