മലപ്പുറം മഞ്ചേരിയിലെ നഗരസഭാ കൗണ്‍സിലറിന്റെ കൊലപാതകത്തില്‍ പ്രതി പിടിയിലായി. ബൈക്കില്‍ പിന്തുടര്‍ന്നെത്തി വെട്ടിയ പ്രതി മജീദാണ് പിടിയിലായത്. മറ്റൊരു പ്രതി ഷുഹൈബിനായി തെരച്ചില്‍ തുടരുന്നു. ബൈക്കിലെത്തിയ സംഘത്തിന്റെ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന നഗരസഭാ കൗൺസിലർ അബ്ദുൽ ജലീൽ എന്ന കുഞ്ഞാൻ (56) ചികിത്സയിലിരിക്കെയാണ് മരിച്ചത്. പയ്യനാട് താമരശ്ശേരിയിൽ വെച്ചായിരുന്നു ആക്രമണം. കൗൺസിലറുടെ കൂടെയുണ്ടായിരുന്ന നാല് പേരുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. പ്രതികളുടെ മൊബൈൽ ഫോണുകൾ ഓഫ് ചെയ്ത നിലയിലാണ്.
ചൊവ്വാഴ്ച രാത്രി പത്തരയോടെയാണ് കേസിന് ആസ്പദമായ സംഭവം. നാല് സുഹൃത്തുക്കളോടൊപ്പം സ്വകാര്യ ആവശ്യത്തിനായി പാലക്കാടേക്ക് പോയതായിരുന്നു അബ്ദുൽ ജലീൽ. തിരിച്ച് മഞ്ചേരിയിലേക്ക് വരുന്നതിനിടെ താമരശേരിയിൽവെച്ച് ബൈക്കിലെത്തിയ സംഘവുമായി വഴിമാറികൊടുക്കുന്നതുമായി ബന്ധപ്പെട്ട് തർക്കമുണ്ടായി. തർക്കം പറഞ്ഞു തീർത്ത് മടങ്ങുന്നതിനിടെയാണ് അക്രമി സംഘം പിന്തുടർന്നെത്തി കൗൺസിലറെ തലക്ക് അടിച്ച് വീഴ്ത്തിയത്.
മാരകായുധം ഉപയോഗിച്ച് അടിച്ചതാകാമെന്നാണ് പൊലീസ് നിഗമനം. അടിയുടെ ആഘാതത്തിൽ തലക്കും നെറ്റിക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. ഇവർ സഞ്ചരിച്ച ഇന്നോവ കാറിന്റെ പിറകുവശത്തെ ചില്ലും അക്രമിസംഘം തകർത്തിരുന്നു.
English Summary: Murder of Municipal Councillor: Defendant arrested
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.