23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 11, 2024
December 9, 2024
December 7, 2024
December 2, 2024
November 29, 2024
November 25, 2024
November 25, 2024
November 21, 2024
November 20, 2024
November 18, 2024

മൂസെവാലയുടെ കൊലപാതകം; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹ‍ർജി

Janayugom Webdesk
ന്യൂഡല്‍ഹി
June 4, 2022 10:05 am

പഞ്ചാബ് കോൺഗ്രസ് നേതാവും പോപ് ഗായകനുമായി സിദ്ദു മൂസെവാലയുടെ കൊലപാതകത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. ബിജെപി നേതാവായ ജഗജിത്ത് സിംഗ് ആണ് കോടതിയെ സമീപിച്ചത്.

പഞ്ചാബിൽ സർക്കാർ സംവിധാനം തകർന്നെന്നും പഞ്ചാബ് പൊലീസ് അന്വേഷിച്ചാൽ നീതി കിട്ടില്ലെന്നും ആരോപിച്ചാണ് ഹർജി. മൂസെവാലയുടെ കൊലപാതകത്തിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ജുഡീഷ്യൽ അന്വേഷണം പുരോഗമിക്കുകയാണ്.

മൂസെവാലയുടെ കൊലപാതകത്തിൽ ഒരാളുടെ അറസ്റ്റ് പഞ്ചാബ് പൊലീസ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. ഉത്തരാഖണ്ഡ് സ്വദേശി മൻപ്രീത് സിംഗിന്റെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഇയാളിപ്പോൾ പൊലീസ് കസ്റ്റഡിയിൽ റിമാൻഡിലാണ്.

മയക്കുമരുന്ന് കച്ചവടക്കാരനായ മൻപ്രീത് സിംഗ് നേരത്തെ കൊലപാതക ശ്രമം ഉൾപ്പെടെയുള്ള കേസുകളിൽ പിടിയിലായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞിരുന്നു. ഉത്തരാഖണ്ഡ് പൊലീസിന്റെയും പ്രത്യേക അന്വേഷണ സംഘത്തിന്റെയും സഹായത്തോടെ ഡെറാഡൂണിൽ നിന്നാണ് പഞ്ചാബ് പൊലീസ് മൻപ്രീത് സിംഗിനെ കസ്റ്റഡിയിലെടുത്തത്.

Eng­lish summary;Musewala’s mur­der; Peti­tion filed in Supreme Court seek­ing CBI probe

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.